By
Anu Aby

Oil Free Chicken ഫ്രൈ  
മിക്സിയിലേക്ക് അല്പം കുരുമുളക്, കറിവേപ്പില, ഇഞ്ചി,വെളുത്തുള്ളി,പെരുംജീരകം, മുളകുപൊടി, മല്ലിപൊടി, മഞ്ഞൾ പൊടി,നാരങ്ങ നീര്,ഉപ്പ്... എല്ലാംകൂടി ഒരുവിധം അരച്ച് ചെറുതായി നുറുക്കിയ ചിക്കനിൽ തിരുമ്മി പിടിപ്പിച്ചു കുറച്ചു നേരം വെക്കാം.
എന്നിട്ട് എണ്ണയൊന്നും ഒഴിക്കാതെ ഒരു നോൺസ്റ്റിക് പാനിൽ മീഡിയം ഫ്ലെമിൽ അടച്ചു വെക്കാം.അൽപം വെള്ളമൊക്കെ ഊറി വരുമ്പോൾ തുറന്നു വച്ച് തീ കുറക്കാം. ഇടക്ക് ഇളക്കാൻ മറക്കല്ലേ. വെള്ളം വറ്റി ചിക്കനിലെ നെയ്യുരുകി അതിൽ കിടന്നു ചിക്കൻ ഫ്രൈ ആയിക്കോളും. വേണമെങ്കിൽ മാത്രം ഒരു സ്പൂൺ എണ്ണ ഒഴിക്കാം ട്ടോ...ഒരുവിധം ഫ്രൈ ആയിവരുമ്പോൾ 5. 6ചുവന്നുള്ളീം ഒരു സവാളേം കുറേ കറിവേപ്പിലേം ഒക്കെ അങ്ങു വെട്ടി മുറിച്ചു ഇട്ടോളൂ. എരിവ് പോരെങ്കിൽ കുറച്ചു കുരുമുളകും crush ചെയ്തിടാം. 1.. 2mnts കഴിയുമ്പോ തീ ഓഫാക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post