By
തന്തൂരി ചിക്കൻ (on gas stove)
തയാറാക്കുന്ന വിധം :-
 ഒരു ഫുൾ ചിക്കൻ നാലായി കട്ട്‌ ചെയ്തു വാങ്ങണം..
 ആദ്യമായി ചിക്കനിൽ മീൻ പൊരിക്കാൻ ഇടുന്നപോലെ വരയിടണം.. എങ്കിലേ മസാല നന്നായി പിടിച്ചു ചിക്കൻ soft ആയി കിട്ടുകയുള്ളു..
ഇനി 2 സ്പൂൺ lemon ജ്യൂസ്‌,2സ്പൂൺ മുളക്പൊടി, 1/4 tspn മഞ്ഞൾപൊടി, 1 സ്പൂൺ gg പേസ്,ഉപ്പ്, ഇട്ട് ചിക്കനിൽ നന്നായി തേച്ചു പിടിപ്പിക്കണം.. ഇനി ഒരു 20 മിനിറ്റ് rest ചെയ്യാൻ വയ്ക്കണം..
 20 മിനിറ്റ് ശേഷം marinate ചെയ്തു വച്ച ചിക്കനിലോട്ട് 1/2 കപ്പ് കട്ട തൈര്, 2സ്പൂൺ മുളക്പൊടി, 11/2 സ്പൂൺ gg paste, red ഫുഡ്‌ കളർ വേണമെങ്കിൽ ഒരു pinch ചേർക്കാം( ഞാൻ ചേർത്തിട്ടില്ല ),ശേഷം ഇതെല്ലാം ഒന്നൂടെ ചിക്കനിൽ തേച്ചു പിടിപ്പിക്കണം, ഇനി അരമണിക്കൂർ rest ചെയ്യാൻ വയ്ക്കണം...
ഇനി ഒരു ഫ്രൈ പാൻ വച്ച് കുറച്ച് ഓയിൽ ഒഴിക്കുക, പിന്നെ 3 സ്‌പൂൺ ബട്ടർ ഒഴിക്കുക.. അതിലോട്ടു ചിക്കൻ ഇട്ട് ഫ്രൈ ചെയ്തു എടുക്കാം... കരിഞ്ഞു പോകാതെ ലോ flame il ഇടയ്ക്കു ഇടയ്ക്ക് മറിച്ചു ഇട്ട് വേവിച്ചെടുക്കുക..
ചിക്കൻ നല്ല soft ആകുന്നതാണ് correct പാകം.. എല്ലാ side ഉം വേവിക്കാൻ മറക്കല്ലേ...
ശേഷം ഒരു smoky effect കിട്ടാൻ ഗ്രിൽ ചെയ്യുന്ന തട്ടിൽ ചിക്കൻ പീസ് വച്ച് gasinte മുകളിൽ direct തീയിൽ കുറച്ച് നേരം വച്ച് എല്ലാ side ഉം മറിച്ചിട്ട് കൊടുക്കുക.. ഞാൻ ഇങ്ങനെ ആണ് ചെയ്തത്
അല്ലെങ്കിൽ ഒരു പാത്രത്തിൽ ചിക്കൻ പീസ് എല്ലാം ഇട്ട് അതിലേക്ക് ഒരു കഷ്ണം ചാർക്കോൾ ഇട്ട് കത്തിച്ചു കുറച്ച് നേരം അടച്ചു വച്ചാലും മതിയാകും 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post