By
(ഷാപ്പ് കറി ) 

മീൻ (അടവ് )-1/2കിലോ കഷ്ണങ്ങൾ ആക്കിയത്
ഉലുവ 1/4tsp
ഇഞ്ചി ചതച്ചത് ചെറിയ കഷ്ണം
വെളുത്തുള്ളി 3എണ്ണം ചതച്ചത്
പച്ചമുളക് 4
ചുവന്നുള്ളി 15എണ്ണം ചെറുതായി അരിഞ്ഞത്
കുടംപുളി 3
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 5tbs
കറിവേപ്പില ആവശ്യത്തിന്
വെള്ളം 3ഗ്ലാസ്‌
മഞ്ഞപ്പൊടി 1/4tsp
മുളക്പൊടി 1 1/2tbs കാശ്മീരിമുളക്പൊടി +2tbs സാധാ മുളക് പൊടി
തയാറാക്കുന്നവിധം
ഒരു മൺചട്ടി ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് അതിൽ ഉലുവ. ഇട്ട് മൂപ്പിക്കുക അതിലേക്കു ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് ചുവന്നുള്ളി ഇട്ട് മൂപ്പിക്കുക. നന്നായി മൂത്ത് വരുമ്പോൾ മഞ്ഞൾപൊടി, മുളകുപൊടി, ഇട്ട് മൂപ്പിക്കുക അതിലേക്കു വെള്ളം ഒഴിച്ച് തിളപ്പിക്കുക.. ഇതിലേക്ക് ഉപ്പ്, കുടംപുളി ചേർത്ത് കൊടുക്കുക നന്നായി തിളച്ചു വരുമ്പോൾ മീൻ കഷ്ണങ്ങൾ ഇട്ട് ചെറുതീയിൽ വേവിച്ചു ആവശ്യാനുസരണം ഗ്രേവി ആക്കി മാറ്റുക.അതിലേക്കു 1tbs വെളിച്ചെണ്ണ, കുറച്ചു വേപ്പില ഇട്ട് മൂടി വെക്കുക. കറി റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post