By
ഇടിച്ചക്ക കട്ലറ്റ് /tender jackfruit cutlet 

ചേരുവകൾ

ഇടിച്ചക്ക ചെറുതായി അരിഞ്ഞു ഉപ്പും മങ്ങളും ഇട്ട് വേവിച്ചത് 1 കപ്പ്
ഉരുള കിഴങ് (വേവിച്ചത് ) 2
മഞ്ഞൾ പൊടി ½ ടീസ്പൂൺ
മുളക് പൊടി 1 ടേബിൾ സ്പൂൺ
മല്ലി പൊടി 1 ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
ജീരക പൊടി (optional ) ½ ടീസ്പൂൺ
മാങ്ങാ ഉണക്കി പൊടിച്ചത് (optional ) 1 ടീസ്പൂൺ
ഉള്ളി 1 ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി ,ഇഞ്ചി ചെറുതായി അരിഞ്ഞത് 1 ടേബിൾ സ്പൂൺ
മല്ലിയില ആവശ്യത്തിന്
ബ്രെഡ് 3 slice
ഉപ്പ്
എണ്ണ
കോൺ ഫ്ലവർ /മൈദാ/മുട്ട യുടെ വെള്ള ... ഇവയിൽ ഏതെങ്കിലും .coating നു വേണ്ടിയാണ്

Preparation

ബ്രെഡ് മിക്സിയിട്ട് പൊടിച്ചെടുക്കുക
ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചേർത്ത് ഉള്ളി,ഇഞ്ചി,വെളുത്തുള്ളി ചേർത്തു വഴറ്റി കൂടെ മസാലകൾ ഒക്കെ ചേർത്ത് ചൂടാക്കി കൂടെ
ഇടിച്ചക്ക വേവിച്ചത് നന്നയി കൈ കൊണ്ട് തിരുമ്മി പൊടിച്ച്ചേർക്കുക ശേഷം ഉരുള കിഴങ്ങ് പൊടിച്ചതും മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക

മൈദാ യോ കോൺ ഫ്ളവറോ മുട്ടയുടെ വെള്ളയോ ...ഇവയിൽ ഏതെങ്കിലും ഒന്ന് എടുത്ത് കലക്കി വെക്കുക
കൈവെള്ളയിൽ ഇടിച്ചക്ക മസാല ഓരോ ഉരുള ആക്കി എടുത്ത് ചെറുതായി അമർത്തി round shape ൽ ആക്കി എടുത്ത് മൈദാ യിലോ മുട്ടയിലോ മുക്കി അപ്പാടെ ബ്രെഡ് പൊടിച്ചതിൽ തിരിച്ചും മറിച്ചും എടുക്കുക ....ഇത് പോലെ തീരും വരെ ചെയ്യുക ....എണ്ണയിൽ അപ്പാടെ ഫ്രൈ ചെയ്തെടുക്കാം
അഥവാ പിന്നീടുള്ള ആവശ്യത്തിനാണേൽ പ്ലേറ്റിൽ നിരത്തി വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം ...ആവശ്യാനുസരണം ഫ്രൈ ചെയ്തെടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post