By
ബീഫ് കറി / Beef Curry
ബീഫ് എല്ലുള്ളത് : ഒരു കിലോ
സവാള : 4 എണ്ണം
തക്കാളി : 2 എണ്ണം
പച്ചമുളക് : 4 എണ്ണം
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി : 10 -12 അല്ലി
മുളക് പൊടി : ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി : 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍
കുരുമുളക് പൊടി : 1 ടി സ്‌പൂൺ
പെരുംജീരകം പൊടി : 1 ടി സ്പൂണ്‍
ഗരം മസാല പൊടി : അര ടി സ്‌പൂൺ
വെളിച്ചെണ്ണ : 4 ടേബിൾ സ്പൂൺ
തേങ്ങ കൊത്ത്
വെള്ളം
ഉപ്പ്
മല്ലി ഇല
കറിവേപ്പില
സവാള : 4 എണ്ണം
തക്കാളി : 2 എണ്ണം
പച്ചമുളക് : 4 എണ്ണം
ഇഞ്ചി : ഒരു വലിയ കഷ്ണം
വെളുത്തുള്ളി : 10 -12 അല്ലി
മുളക് പൊടി : ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി : 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍
കുരുമുളക് പൊടി : 1 ടി സ്‌പൂൺ
പെരുംജീരകം പൊടി : 1 ടി സ്പൂണ്‍
ഗരം മസാല പൊടി : അര ടി സ്‌പൂൺ
വെളിച്ചെണ്ണ : 4 ടേബിൾ സ്പൂൺ
തേങ്ങ കൊത്ത്
വെള്ളം
ഉപ്പ്
മല്ലി ഇല
കറിവേപ്പില
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു വെളുത്തുള്ളി, ഇഞ്ചി , പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ചെറുതായി നിറം മാറി തുടങ്ങുമ്പോൾ സവാള ചേർത്ത് നന്നായി വഴറ്റുക. നിറം മാറി വരുമ്പോൾ തീ നന്നായി കുറച്ചു മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, പെരും ജീരകം പൊടി, കാൽ ടി സ്‌പൂൺ ഗരം മസാല പൊടി , അര ടീസ്പൂൺ കുരുമുളക് പോടി എന്നിവ ചേർത്ത് മസാലകളുടെ പച്ച മണം പോകുന്നവരെ വഴറ്റുക. ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക.
ഇനി ബീഫ് കഷണങ്ങൾ ഇട്ടു, ആവശ്യത്തിനു ഉപ്പും വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു പ്രഷർ കുക്കറിലേക്ക് മാറ്റുക. ബീഫ് നന്നായി വേവുന്നത് വരെ പ്രഷർ കുക്ക് ചെയ്യുക. ഞാൻ ഒരു വിസിൽ വന്ന് ഒരു 10 മിനിറ്റ് സിമ്മിൽ ഇട്ടു. ഇനി മൂടി തുറന്നു ചാറ് കുറുകുന്നത് വരെ തിളപ്പിക്കുക.
ഇനി ഇതെലേക്ക് ബാക്കി ഗരം മസാല പൊടിയും കുരുമുളക് പൊടിയും മല്ലി ഇലയും ചേർത്ത് തീ ഓഫ് ചെയ്യുക.
അവസാനമായി ഒരു പാനിൽ അൽപ്പം വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു തേങ്ങ കൊത്തു ചേർത്ത് മൂപ്പിച്ചു ബീഫ് കറിയിലേക്ക് ചേർക്കാം. വേണമെങ്കിൽ തേങ്ങ കൊത്തു ബീഫിനോടൊപ്പം ചേർത്ത് കുക്കറിൽ വേവിച്ചും ചേർക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes