HOME MADE BRAHMINS SAMBAR POWDER – ബ്രാഹ്മിൻസ് സാമ്പാർ പൊടി (വീട്ടിലുണ്ടാക്കിയത്)
By : PradeenKumar Vazhuvelil Sankunni
ഇന്ന് മാർക്കെറ്റിൽ കിട്ടുന്ന എല്ലാ മസാല പൊടികളും ഭൂരിപക്ഷം മായവും വിഷവും കലർന്നതാണ്. പറ്റുന്നതും എല്ലാ മസാല പൊടികളും വീട്ടിൽ തന്നെ പൊടിച്ചെടുക്കുക. ‘അമ്മ ഉണ്ടായിരുന്നപ്പോൾ പുറത്തു നിന്നും മുളക് പൊടികളും മറ്റു മസാലകളും വാങ്ങുന്നത് വളരെ കുറവായിരുന്നു. അടുത്ത കാലത്തായി അത് വീണ്ടും വീട്ടിൽ തന്നെ ഉണ്ടാക്കി തുടങ്ങി. മുളകും മല്ലിയും സാമ്പാർ പൊടിയും എല്ലാം. ഗുണം പത്തിരട്ടി മെച്ചം, നല്ല മണം, നല്ല നിറം, നല്ല കൊഴുപ്പ്, നല്ല രുചി, ചെലവ് നന്നായി കുറയുന്നു.
പറ്റുന്നതും എല്ലാവരും വീട്ടിൽ ആവശ്യമുള്ള ഗരം മസാല, കറി മസാലകൾ, എല്ലാം ചേരുവകൾ മാർകെറ്റിൽ നിന്നും വാങ്ങി വീട്ടിൽ തന്നെ ഉണ്ടാക്കുവാൻ നോക്കുക. ഈ സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കിയതാണ്.
നല്ല രുചികരമായ നല്ല ആരോമായുള്ള സാമ്പാർ പൊടി വീട്ടിലുണ്ടാക്കാം. ഏറ്റവും രുചികരമായ സാമ്പാറിന് ബ്രാഹ്മിൻസ് സാമ്പാർ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. കാരണം ഞാൻ കഴിച്ചിട്ടുള്ള എല്ലാ നല്ല രുചികരമായ സാമ്പാറും എൻ്റെ ബ്രാഹ്മിൺ സുഹൃത്തുക്കളുടെ വീട്ടിൽ നിന്നോ അല്ലെങ്കിൽ സദ്യകളിൽ നിന്നോ ആണ്. ഈ സുഹൃത്തുക്കളൊക്കെ വീട്ടിൽ നിന്നും കഴിക്കുമ്പോൾ അമ്മയുടെ സാമ്പാറിനെ കുറിച്ചും നല്ല അഭിപ്രായം പറയാറുണ്ട്. എൻ്റെയും അമ്മയുടെയും ഏറ്റവും അടുത്ത നല്ല സുഹൃത്തുക്കളെല്ലാം തമിഴ് ബ്രാഹ്മിൻസ് ആയിരുന്നു. അവരുടെ പാചകത്തിന്റെ ഒരു സ്പർശം മിക്കവാറും വീട്ടിലെ എല്ലാ പച്ചക്കറി പാചകങ്ങളിലും കാണാം.
ഇത് ഭാര്യയുണ്ടാക്കിയതാണ്, പുള്ളിക്കാരി ഉണ്ടാക്കിയതിനും അതെപോലെ തന്നെ ഒരു തമിഴ് രുചിയും മണവും എങ്ങിനെയോ വന്നു കയറിയിട്ടുണ്ട്. ഇതിനെ വേണമെങ്കിൽ ലക്ഷി അമ്മാൾ സാമ്പാർ എന്നോ, ജയേഷിന്റെ പാട്ടിയുടെ സാമ്പാർ എന്നോ, നടരാജൻ സാമിയുടെ സാമ്പാർ എന്നോ, പ്രിയപ്പെട്ട കൃഷ്ണ അങ്കിളിന്റെ വീട്ടിലെ സാമ്പാർ എന്നോ, കണ്ണന്റെ വീട്ടിലെ സാമ്പാർ എന്നോ, വിശിയുടെ വീട്ടിലെ സാമ്പാർ എന്നോ, ശർമ്മ അങ്കിളിന്റെ വീട്ടിലെ സാമ്പാർ എന്നോ എന്നൊക്കെ എങ്ങിനെ വേണമെങ്കിലും വിളിക്കാം. നിങ്ങൾ ഇത് ഉണ്ടാക്കി കഴിയുമ്പോൾ ഞാൻ ഈ പറയുന്നതിന്റെ ശെരിയായ അർഥം മനസ്സിലാകും. ഒരു മൊത്തം തമിഴ് ചുവയാണ് ഈ സാമ്പാറിന്. നല്ല രുചിയും മണവും.
ഇന്നലെ ഭാര്യയുടെ ഒരു കൂട്ടുകാരിയും കുടുംബവും ഡിന്നറിനുണ്ടായിരുന്നു. അവർക്കും സംഭവം വളരെ പിടിച്ചു. റെസിപ്പി വാങ്ങി പോയി. പടത്തിൽ കൊടുത്തിരിക്കുന്നത് ഇന്നലെ ഉണ്ടാക്കിയ രണ്ടുതരം സാമ്പാറിന്റെ പദങ്ങളാണ്. ഒന്ന് വെണ്ടക്കാ തക്കാളി സാമ്പാർ, മറ്റൊന്ന് മത്തങ്ങാ തക്കാളി സാമ്പാർ. രാത്രി ആയപ്പോൾ രണ്ടും കൂടി ഒന്നാക്കി കല്യാണ സാമ്പാർ ആക്കി.
#പാചകം
എല്ലാ ചേരുവകളും വേറെ വേറെ ഓരോന്നായി എണ്ണ ചേർക്കാതെ വറുത്തെടുക്കുക. അധികം വര്ക്കരുത്. നല്ലപോലെ ചെറുതീയിൽ ഇളക്കി വേണം വറുക്കുവാൻ. ഓരോന്നിന്റെയും നല്ല മണം പുറത്തേക്കു വന്നു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം.
കായം കട്ടയായുള്ളതു ഉപയോഗിക്കുക. ചെറുതായി നുറുക്കി ഇട്ടു വേണം ചൂടാക്കുവാൻ. പൊടിയാണെങ്കിൽ മിക്സിയിൽ പിടിക്കുമ്പോൾ ഇട്ടാൽ മതി വര്ക്കേണ്ട. അതുപോലെ തന്നെ മഞ്ഞളും. പൊടിയാണെങ്കിൽ കൂടെ ചേർത്താൽ മതി.
പൊടിച്ചതെല്ലാം കൂടി ഒന്നിച്ചു ഒരു വായു കടക്കാത്ത കാനിൽ ഇട്ടു വയ്ക്കുക. ഇത് ഒരു നൂറു പേർക്കുള്ള സാമ്പാർ പൊടിയുണ്ട്. ഒരു കുടുംബത്തിൽ 5 പേർക്ക് രണ്ടു നേരം വീതം പത്തു ദിവസത്തേക്കുള്ള പൊടിയുണ്ട്.
INGREDIENTS
1. Coriander seeds, (മല്ലി-മുഴുവനോടെ) : 120 grams (1 cup)
2. Toor Dal (തുവര പരിപ്പ്) : 50 grams (5 tablespoons)
3. Chana Dal (കടല പരിപ്പ്) : 50 grams (5 tablespoons)
4. Urad Dal (Whole) (ഉഴുന്ന് പരിപ്പ്-മുഴുവനോടെ) : 50 grams (5 tablespoons)
5. Kashmiri chilli (പിരിയൻ മുളക്) : 100 grams (18 to 20 numbers)
6. Red chilli (ചുവന്ന ഉണക്ക മുളക്) : 50 grams (10 to 12 numbers)
7. Pepper corns (കുരുമുളക്) : 30 grams (3 tablespoons)
8. Fenugreek seeds (ഉലുവ) : 30 grams (3 tablespoons)
9. Pottu Kadala (പൊട്ടു കടല) : 50 grams (5 tablespoons)
10. Curry leaves (കറിവേപ്പില) : 25 grams (1 cup)
11. Asafoetida (Compounded) (കായം (കട്ട കായം) : 25 grams (2 tablespoons)
12. Turmeric powder (മഞ്ഞൾ) : 25 grams (2 tablespoons)
PREPARATION
1. Heat a pan and dry roast each ingredients separately. Do not roast together.
2. Do not roast turmeric powder, it can be can be added to all the ingredients at the end.
3. Use compounded Perumkayam for roasting. Do not roast if you are using powder. Just add along with Turmeric powder.
4. Grind everything together in a grinder and keep it in an air tight jar.
5. This can be used for preparing 10 persons sambar for 10 times. One time Sambar for 100 persons.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post