എളുപ്പത്തില്‍ വറുത്തരച്ച സാമ്പാര്‍

വെണ്ടയ്ക്ക - പത്തു എണ്ണം 

മുരിങ്ങക്ക - ഒരെണ്ണം 

തക്കാളി - രണ്ടു എണ്ണം

തുവരപരിപ്പ്‌ - രണ്ടു പിടി

മഞ്ഞള്‍പൊടി - മുക്കാല്‍ സ്പൂണ്‍

സാമ്പാര്‍ പൌഡര്‍ - ഒന്നര സ്പൂണ്‍

മല്ലിപൊടി - ഒരു സ്പൂണ്‍

പുളി - ചെറിയ നെല്ലിക്കാവലുപ്പത്തില്‍

നാളികേരം ചിരകിയത് /ഡ്രൈ കോക്കനട്ട് - മുക്കാല്‍ മുറി

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - ഒരു സ്പൂണ്‍

കൊല്ലന്മുളക് - മൂന്ന് എണ്ണം

വേപ്പില - ഒരു കതിര്‍പ്പ്

പരിപ്പ് വേവിച്ചു മാറ്റി വക്കുക, പുളി അല്പം ചൂട് വെള്ളത്തില്‍ കുതിരാന്‍ വക്കുക . നാളികേരം ഒരു പാനില്‍ ഇട്ടു വഴറ്റുക , ചുവന്നു തുടങ്ങുബോള്‍ ,മല്ലിപൊടി ചേര്‍ക്കുക ,മല്ല്ലി ചൂടായ നല്ലമണം

വരാന്‍ തുടങ്ങിയാല്‍ , സാമ്പാര്‍ പൌഡര്‍ ഇട്ടു,ഒന്ന് ഇളക്കിയ ശേഷം തീ ഓഫ്‌ ചെയുക. തണുക്കുബോള്‍, വളരെ നേര്‍മയായി അരച്ച് എടുക്കുക

മുരിങ്ങക്കായ , മുറിച്ചു ഒരു പാത്രത്തില്‍ ഇട്ടു ,ആവശ്യത്തിന് വെള്ളവും , മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. വെന്തു വരുബോള്‍ ,വെണ്ടയ്ക്കനുറുക്കിയതും,പുളി പിഴിഞ്ഞതും ,ഉപ്പും ചേര്‍ക്കുക .തിള വന്നാലുടനെ ‍ , വേവിച്ചു വച്ചിരിക്കുന്ന പരിപ്പും , നാളികേരം അരച്ചതും,തക്കാളിയും ചേര്‍ക്കുക . ഉപ്പ് നോക്കിയശേഷം ആവശ്യം എങ്കില്‍ വീണ്ടും ഉപ്പ് ചേര്‍ക്കുക.(സാബാര്‍പൊടിയില്‍ , മുളക് പൊടി ഉള്ളത് കൊണ്ട് , മുളകുപൊടി വേറെ ചേര്‍ക്കേണ്ടതില്ല)


നന്നായി തിളച്ചു വെന്തു കഴിഞ്ഞാല്‍ തീ ഓഫ്‌ ചെയ്യുക . ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി , കടുകും,കൊല്ലന്മുളകും ,വേപ്പിലയും താളിച്ച്‌,കറിയിലേക്ക് ചേര്‍ക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post