മീൻ കറി
By : Sudhish Kumar
8 പിരിയൻ വറ്റൽ മുളക് കുരു നീക്കി വെള്ളത്തിൽ കുതിർത്തു അരച്ച് എടുക്കുക.
പാനിൽ ഓയിൽ ഒഴിച്ച് കാൽ ടീസ്പൂൺ ഉലുവ അര ടീസ്പൂൺ കടുക് ഇവ പൊട്ടിച്ചു കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് ഇവ ചെറുതായി അരിഞ്ഞത് ചേർത്തു നന്നായി മൂക്കുമ്പോൾ ഇതിലേക്ക് ഒരു കപ്പ് ചുവന്നുള്ളി അരിഞ്ഞത്, പകുതി തക്കാളി അരിഞ്ഞത് ഇവ ചേർത്തു മൂടി വച്ചു വേവിക്കുക തക്കാളി ഉടഞ്ഞു തുടങ്ങുമ്പോൾ മുളക് പേസ്റ്റ്,ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മല്ലി, കുരു മുളക് പൊടി ഇവ ചേർത്തു എണ്ണ തെളിയുമ്പോൾ അര കപ്പ് തിളച്ച വെള്ളം ഒഴിക്കുക ഇത് ചെറു തീയിൽ വറ്റിച്ചു ഒരു കപ്പ് തിളച്ച വെള്ളം കൂടി ഒഴിച്ച് ഇതിലേക്ക് കഴുകി വൃത്തിയാക്കിയ അര കിലോ ദശ കട്ടി യുള്ള മീൻ ആവശ്യത്തിന് കുടം പുളി, ഉപ്പ് ഇവ ചേർത്തു വേവിക്കുക. പച്ച വെളിച്ചെണ്ണ തൂകി ഉപയോഗിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes