Capsicum Paneer Masala // ക്യാപ്സികം പനീർ മസാല
Recipe By Anjali Abhilash
കുറച്ചു നാളായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ട്.. അപ്പൊ ഇന്ന് ചപ്പാത്തി, പത്തിരി, പൊറോട്ട, അപ്പം എല്ലാത്തിനും പറ്റിയ ഒരു കറിയുടെ റെസിപ്പി ആണ് പോസ്റ്റ് ചെയ്യുന്നത്..
പാനിൽ എണ്ണ ഒഴിച്ച് 1 സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. 1 ടീ സ്പൂണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴറ്റി മസാല ചേർക്കാം. 1 ടീ സ്പൂണ് മുളക് പൊടി, 1 ടീ സ്പൂണ് മല്ലി പൊടി, അര ടീ സ്പൂണ് മഞ്ഞൾ പൊടി , അര ടീ സ്പൂണ് ഗരം മസാല പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഒരു ചെറിയ തക്കാളി അരിഞ്ഞത് കൂടി ചേർത്ത് പൊടികളുടെ പച്ച മണം മാറും വരെ വഴറ്റുക. ശേഷം 2 ക്യാപ്സികം അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഗ്രേവിക്കു ആവശ്യത്തിന് ഉള്ള വെള്ളം ചേർക്കുക. പനീർ ചേർക്കുക. ചെറിയ തീയിൽ ഒരു 10മിനിറ്റ് അടച്ചു വെച്ചു കുക്ക് ചെയ്യുക. ഞാൻ ഇവിടെ ഫ്രഷ് പനീർ ആണ് എടുത്തത്. Frozen പനീർ
ആണ് ഉപയോഗിക്കുന്നതെങ്കിൽ പനീർ കുറച്ചു സമയം ചൂട് വെള്ളത്തിൽ ഇട്ട് വെച്ച ശേഷം കറിയിൽ ചേർക്കുന്നതാണ് നല്ലത്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes