പാലപ്പം
Recipe by Parvathy Jinu
തയ്യാറാക്കുന്ന വിധം
2 കപ്പ് പച്ചരി നന്നായി കഴുകിയതിനു ശേഷം ആറ് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഉഴുന്നും ചേർത്തുവേണം കുതിർക്കാൻ വയ്ക്കാൻ. അരകപ്പ് ഉപ്പേരി അല്ലെങ്കിൽ ഇഡ്ഡലി അരി വേവിച്ചെടുക്കുക. വെന്തുകഴിയുമ്പോൾ അതൊരു കപ്പ് കിട്ടും. ഒരു കപ്പ് തേങ്ങ ചിരകിയതും വേണം. ഇളം തേങ്ങ ആണെങ്കിൽ അത്രയും നല്ലത്. 2 കപ്പ് പച്ചരി ക്ക് ഒരു കപ്പ് ചോറും ഒരു കപ്പ് തേങ്ങ ചിരകിയതും രണ്ട് ടേബിൾസ്പൂൺ ഉഴുന്നുപരിപ്പ് ആണ് ആവശ്യമായി വരിക. കുതിർന്ന ശേഷം എല്ലാ ചേരുവകളും ചേർത്ത് ഗ്രൈൻഡർഇൽ നന്നായി
അരച്ചെടുക്കുക. അരയ്ക്കുമ്പോൾ മാവ് ചൂടാവാതെ നോക്കണം. നല്ല തണുത്ത വെള്ളത്തിൽ മാവരച്ചാലും മതിയാകും. അരയ്ക്കുമ്പോൾ ആ തേങ്ങയുടെ വെള്ളവും കൂടി ചേർത്ത് അരയ്ക്കാം. അരച്ചെടുത്ത മാവ് ഒരു രാത്രി പുളിപ്പിക്കാൻ വയ്ക്കുക. അടുത്തദിവസം രാവിലെ കാൽ ടീസ്പൂൺ സോഡാപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അല്പം വെള്ളം ചേർത്ത് മാവ് നല്ല പരുവത്തിൽ ആക്കി എടുക്കുക. കറക്റ്റ് പരുവം ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും. ഈസ്റ്റ് ആണ് ചേർക്കുന്നതെങ്കിൽ തലേന്ന് രാത്രി തന്നെ രണ്ട് ടേബിൾസ്പൂൺ ഇളംചൂടുവെള്ളത്തിൽ കാൽടീസ്പൂൺ ഈസ്റ്റ് ചേർത്ത് നന്നായി അലി ഞ്ഞതിനുശേഷം മാവിനോടൊപ്പം മിക്സ് ചെയ്തു വയ്ക്കുക. അടുത്ത ദിവസം രാവിലെ വെള്ളം ചേർക്കുമ്പോൾ വളരെ സൂക്ഷിച്ചുവേണം ചേർക്കാൻ. അല്പം അല്പം വെള്ളം ചേർത്ത് കൊടുക്കാം. ആദ്യത്തെ അപ്പം ചുട്ടു നോക്കുമ്പോൾ സൈഡിൽ നല്ല ലേസ് വരുവാണെങ്കിൽ മാവിന്റെ പരുവം കറക്റ്റാണ്.
ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പം റെഡിയാകും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes