വെജിറ്റബിൾ കുറുമ | Vegetable Kurma
Recipe by Rini Mathew
ചപ്പാത്തി,ഇടിയപ്പം, അപ്പം ,പെറോട്ട ഇതിനൊക്കെ പറ്റിയ ഒരു കുറുമ ആണിത് .കുക്കർ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത് .
കിഴങ്ങു -2 ചെറുത്
കാരറ്റ് -1 മീഡിയം
കോളിഫ്ലവർ -1/2cup
ബീൻസ് -4
ഫ്രോസൺ ഗ്രീൻ പീസ് -1/4 cup
പച്ചമുളക് -3
സവോള -1 ചെറുത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 tsp
തേങ്ങാ ചിരകിയത് -5 tbsp
കശുവണ്ടി -6
തൈര് -2 tbsp
പട്ട -1 ചെറിയ കക്ഷണം
ഗ്രാമ്പു -2
ഏലക്ക -1
പെരുംജീരകം -1/4 tsp
കറിവേപ്പില -ആവശ്യത്തിന്
മല്ലിയില s-2 tbsp
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -1.5 tbsp
കുക്കർ-ൽ എണ്ണ ചൂടാക്കി സവോള ,പച്ചമുളക് ,ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ,കറിവേപ്പില വഴറ്റുക.ഇതിലേക്ക് കുറുമക്കുള്ള പച്ചക്കറികൾ ,ഉപ്പ്
എന്നിവ ചേർത്ത് ചെറുതായി വഴറ്റിയ ശേഷം നികക്കെ വെള്ളം ഒഴിച്ച് വേവിച്ചു എടുക്കുക.തേങ്ങാ ,കശുവണ്ടി,ഏലക്ക,പട്ട ,ഗ്രാമ്പു ,പെരുംജീരകം ,
തൈര് എന്നിവ നന്നായി .അരച്ചെടുക്കുക.ഇത് വെന്ത പച്ചക്കറിയിലേക്കു ചേർത്ത് നന്നായി തിളപ്പിക്കുക.മല്ലിയില കൂടി ചേർത്ത ശേഷം തീ ഓഫ് ചെയ്യാം .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes