മലബാറുകാരുടേ അരിക്കടുക്ക അല്ലെങ്കിൽ കല്ലുമ്മക്കായ നിറച്ചത് കഴിച്ചവർ ഒരിക്കലുംഅതിന്റെ രുചി മറക്കില്ല.നമുക്ക് അരിക്കടുക്ക ഉണ്ടാക്കണ്ടേ...

അരിക്കടുക്ക

ചേരുവകൾ:
കല്ലുമ്മക്കായ..15
പുഴുക്കലരി..ഒന്നര കപ്പ്
അരമുറി തേങ്ങാ ചിരവിയത്
ചുവന്നുള്ളി..10
മുളക്പൊടി..2 tbsp
മഞ്ഞൾപൊടി..1 tsp
പെരുംജീരകം..1 tbsp
ഉപ്പ്
വെളിച്ചെണ്ണ.ആവശ്യത്തിന്
പാചകം:കല്ലുമ്മക്കായ നന്നായി വൃത്തിയാക്കി കഴുകി തോടുപിളർന്ന് ഉൾഭാഗം നന്നായി വൃത്തിയാക്കിയെടുക്കുക. കുതിർത്ത പുഴുക്കലരിയും,തേങ്ങയും,പെരും ജീരകവും ചുവന്നുള്ളിയും ഉപ്പും അൽപ്പം വെള്ളവും ചേർത്ത് അരച്ചെടുക്കുക..പിളർന്നു വെച്ച കല്ലുമ്മക്കായക്കുള്ളിൽ ഈ അരപ്പ് നിറച്ചു ആവിയിൽ വേവിക്കുക. ശേഷം തോട് കളഞ്ഞ് മാറ്റിവെക്കുക.
മുളകുപൊടിയും,മഞ്ഞൾപൊടിയും അൽപ്പം
ഉപ്പും ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് കൂട്ട്
തയ്യാറാക്കുക.അരിക്കൂട്ടിൽ ഉപ്പുള്ളതിനാൽ
മസാലയിൽ വളരെ കുറച്ചു ഉപ്പു മാത്രമേ
ചേർക്കാവൂ.
കല്ലുമ്മക്കായ ഈ മസാലയിൽ കുറച്ചു നേരം
മുക്കിവെച്ചശേഷം വെളിച്ചെണ്ണയിൽ ഇടത്തരം
തീയിൽ അധികം മൊരിയാതേ വറുത്തു
കോരുക.
പുഴുക്കലരിക്കു പകരം നന്നായി വറുത്ത
പച്ചരിപ്പൊടിയിൽ തിളക്കുന്ന വെള്ളമൊഴിച്ചും
മാവ് തയ്യാറാക്കാവുന്നതാണ്.

Recipe by Meeradevi PK

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post