4 Layer No Bake Cheese Cake // 4 ലയർ നോ ബേക്ക് ചീസ് കേക്ക്
First layer Cookie
Second Layer Nutella Cheese Cake
Third Layer White Chocolate Mouse
4th Layer Dark Chocolate Ganache
Second Layer Nutella Cheese Cake
Third Layer White Chocolate Mouse
4th Layer Dark Chocolate Ganache
First layer
ഇഷ്ട്ടമുള്ള ബിസ്ക്കറ്റ് എടുക്കാം. ഞാൻ എടുത്തത് oreo ആണ്. 20 ബിസ്ക്കറ്റ് മിക്സിയിൽ ഇട്ട് പൊടിക്കുക. ഇതിലേക്ക് 3 ടേബിൾ സ്പൂണ് ബട്ടർ ഉരുക്കി ചേർക്കുക. നന്നായി മിക്സ് ആക്കി കേക്ക് ടിന്നിൽ നിരത്തി ഒന്ന് അമർത്തി കൊടുക്കുക. ശേഷം ഫ്രിഡ്ജിൽ വെക്കുക
10 മിനിറ്റ് കഴിഞ്ഞു സെക്കന്റ് ലയർ ചെയ്യാം

Second Layer
2 കപ്പ് ക്രീം ചീസ്, 1 കപ്പ് nutella , 2 ടേബിൾ സ്പൂണ് കോകോ പൗഡർ എന്നിവ നന്നായി അടിച്ചെടുക്കുക.
2 കപ്പ് വിപ്പിംഗ് ക്രീം, അര കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് നല്ല കട്ടി ആവും വരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് ക്രീം ചീസ് മിക്സ് ചേർത്ത് സാവധാനം ഇളക്കി നേരത്തെ ചെയ്ത ബിസ്ക്കറ്റ് ലയറിന്റെ മേൽ നിരത്തുക.
ഫ്രിഡ്ജിൽ വെക്കുക.
ഒരു 4 - 5 മണിക്കൂർ ഇത് സെറ്റ് ചെയ്യാൻ വെച്ചതിന് ശേഷം മൂന്നാമത്തെ ലയർ ചെയ്യാം.

Third Layer
1 കപ്പ് വൈറ്റ് ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്ത് ഉരുക്കി എടുത്ത് തണുക്കാൻ വെക്കുക
1 കപ്പ് വിപ്പിംഗ് ക്രീം , 1 ടീ സ്പൂണ് വാനില എസ്സെൻസ്, 2 ടേബിൾ സ്പൂണ് പഞ്ചസാര എന്നിവ നന്നായി കട്ടി ആവും വരെ ബീറ്റ് ചെയ്യുക.
ഇതിലേക്ക് ഉരുക്കിയ വൈറ്റ് ചോക്ലേറ്റ് സാവധാനം മിക്സ് ചെയ്യുക. ഇത് നേരത്തെ റെഡി ആക്കി വെച്ച ലയറിന്റെ മേൽ നിരത്തി നന്നായി സ്പ്രെഡ് ചെയ്ത് വീണ്ടും ഫ്രിഡ്ജിൽ വെക്കുക.
ഒരു 4 - 5 മണിക്കൂർ ശേഷം അടുത്ത ലയർ ചെയ്യാം
Fourth Layer

1 കപ്പ് ഫ്രഷ് ക്രീം ചൂടാക്കുക. ഇത് ഒരു കപ്പ് dark ചോക്ലേറ്റിൽ ഒഴിച്ച് ഒരു 10 മിനിറ്റ് വെക്കുക. ശേഷം നന്നായി ഇളക്കി ചോക്ലേറ്റ് മേൽറ്റ് ആക്കുക. ഇത് നന്നായി തണുത്തതിന് ശേഷം കേക്കിന്റെ മേൽ ഒഴിക്കുക. ഇനി ഇതു ഒരു ദിവസം മുഴുവൻ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിനു ശേഷം മുറിച്ചെടുത്തു കഴിക്കാം.
ഈ കേക്ക് ഉണ്ടാക്കാൻ ഒരു സ്പ്രിങ് ഫോം പാൻ ഉപയോഗിക്കുകയാണെങ്കിൽ കേക്ക് ഇളക്കി എടുക്കാനും കട്ട് ചെയ്യാനും എളുപ്പം ആണ്.
Recipe by Anjali Abhilash
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes