ബീഫ് മിന്റ് റോസ്റ്റ്
ഒരു കിലോ ബീഫ് നന്നായി കഴുകി വെള്ളം വാരാൻ വെക്കുക.
ഇനി ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് അതിലേക്ക് രണ്ട് വലിയ സവാള അരിഞ്ഞതും ഒരു മീഡിയം കഷണം ഇഞ്ചിയും 10 -12 അല്ലി വെളുത്തുള്ളിയും ചതച്ചത് ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് മിക്സിയുടെ ചെറിയ ജാറിൽ ആറ്-ഏഴ് പച്ചമുളകും നാല് തണ്ട് കറിവേപ്പിലയും ഒരു പിടി പുതിനയിലയും രണ്ട് ടീസ്പൂൺ കുരുമുളകും കുറച്ച് മല്ലിയിലയും ചേർത്ത് ഒന്ന് ചതച്ച എടുക്കുക.
ഇത് സവാള കൂട്ടിലേക്ക് ചേർത്ത് നന്നായി മൂപ്പിക്കുക.
ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ ഗരംമസാല കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മൂപ്പിച്ച് എണ്ണ തെളിഞ്ഞു വന്നതിനുശേഷം ഒരു പഴുത്ത തക്കാളി കൂടി അരിഞ്ഞ് ചേർത്ത് ഇളക്കുക.
ഇതിലേക്ക് വെള്ളം വാർത്ത് വെച്ചിരിക്കുന്ന ബീഫ് ചേർത്തു നന്നായി ഇളക്കി ഒരു ടീസ്പൂൺ വിനെഗറും ചേർത്ത് നന്നായി വെള്ളം വറ്റിച്ച് വരട്ടി എടുക്കുക.
അവസാനം കുറച്ച് പച്ച വെളിച്ചെണ്ണയും മല്ലിയില അരിഞ്ഞതും ചേർത്ത് വാങ്ങാം.

Recipe by Vinu Ben
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes