ബീഫ് കൂർക്ക പച്ചമുളക് റോസ്റ്റ്
പച്ചമുളക് മാത്രമേ ചേർത്തിട്ടുള്ളൂ. ചുവന്ന മുളക് ഒഴിവാക്കി. ക്രിസ്തുമസിന് ഒരു സ്പെഷ്യൽ വിഭവം ആയിക്കോട്ടെ എന്ന് കരുതി.
ഇത് അമ്മൂമ്മയുടെ ഒരു പാചക രീതികളിൽ ഒന്നാണ്. ഈ ബീഫ് വെന്തു കഴിഞ്ഞ ശേഷം കുറച്ചു നേരം വച്ചിരുന്നാൽ അതിലെ നെയ്യെല്ലാം മുകളിൽ ഉറയും. അപ്പോൾ ആ നെയ്യ് ഒരു തവയിൽ എടുത്തു പുഴുങ്ങിയ കൂർക്ക, കപ്പ, കിഴങ്ങു, കാച്ചിൽ, ചേന, കായ മുതലായവ ഇട്ടു വയ്ക്കണം. നല്ല സോഫ്റ്റ് ആയി വെന്തവ ആയിരിക്കണം. എന്നിട്ടു വീണ്ടും ഒന്ന് ചൂടാക്കി അതൊന്നു കഴിച്ചു നോക്കൂ.
പിന്നെ കൂർക്കയും, കായയും, കുക്കറിൽ ബീഫ് വേവിക്കുമ്പോൾ കൂടെ വേവിക്കുക. കാപ്പ, കാച്ചിൽ ഒക്കെ ഇറക്കാൻ ഒരു വിസിൽ ഉള്ളപ്പോൾ മാത്രം ചേർത്തു വേവിക്കുക. അതിനാണ് കൂടുതൽ രുചി.
ബീഫ് : അര കിലോ
കൂർക്ക : 300 ഗ്രാം
സവാള : അര കിലോ
ഇഞ്ചി : ഒരു ഇഞ്ചു വലിയ കഷ്ണം
വെളുത്തുള്ളി : അഞ്ചെണ്ണം (നാട്ടിലെ എണ്ണം 10 എടുക്കാം)
പച്ചമുളക് : എട്ടു - പത്തെണ്ണം എണ്ണം
തക്കാളി : ഒരു വലുത്
ഏലക്കായ : നാലെണ്ണം
കരയാമ്പൂ : നാലെണ്ണം
കറുവ പട്ട : ഒരു ഇഞ്ചു കഷ്ണം
തക്കോലം : ഒരെണ്ണം
മല്ലിപൊടി : ഒന്നര രണ്ടു ടേബിൾസ്പൂൺ
ഗരം മസാല : ഒരു ടേബിൾസ്പൂൺ
കുരുമുളക് : ഒരു ടീസ്പൂൺ
മഞ്ഞൾപൊടി : അര ടീസ്പൂൺ
പെരുംജീരകം : ഒരു ടീസ്പൂൺ
വെളിച്ചെണ്ണ : മൂന്നു നാല് ടേബിൾസ്പൂൺ
ഉപ്പു : ഒരു ടേബിൾസ്പൂൺ
വേപ്പില : ഒരു വലിയ തണ്ടു
വെള്ളം : ഒരു കപ്പു
പാചകം
ബീഫ് കറിക്കു അരിയുന്നപോലെ ചെറുതായി അരിയുക. കൂർക്ക വൃത്തിയാക്കിയാൽ മതി. അറിയാതെ ഇടുക. ബീഫിന്റെ കൂടെ കുക്കറിൽ വേവിക്കുക ആണ് ചെയ്യുക. അപ്പോൾ ബീഫിലെ നെയ്യും ആ ഫ്‌ളേവരും എല്ലാം ചേർന്ന് കൂർക്ക ബീഫ് രുചിയിലേക്കു വരും. പിന്നെ ഒരു കാര്യം ഓർക്കുക. ഇങ്ങിനെ വേവിക്കുമ്പോൾ കൂർക്കയുടെ തനതായ ആ രുചി മാറി ഒരു കിഴങ്ങിന്റെ രുചിയിലേക്കു ആകും കൂടുതൽ വരുക. പക്ഷെ മൊത്തത്തിൽ രുചി കൂടുതൽ ഇങ്ങിനെ ചെയ്യുമ്പോൾ ആണ് കിട്ടുക.
ഇനി ഒരു കുക്കറിൽ ബീഫ് കൂടെ കൂർക്കയും ഒരു കപ്പു വെള്ളവും കുറച്ചു ഇഞ്ചിയും, പട്ടയും, ഏലക്കായും, കരയാമ്പൂവും, താക്കോലവും, വേപ്പിലയും, കുറച്ചു മഞ്ഞളും, ആവശ്യത്തിന് ഉപ്പും, പകുതി കുരുമുളകും ചേർത്തു ആര് മുതൽ എട്ടുവരെ വിസിൽ വരെ വേവിക്കുക.
പച്ചമുളക് കൂടുന്നതിനനുസരിച്ചു മല്ലി പൊടി കൂട്ടുക. അതാണ് ഒരു റേഞ്ച് കൊടുത്തിരിക്കുന്നത്. അതൊന്നു സൂക്ഷിക്കുക.എട്ടു പച്ചമുളകും, ഇഞ്ചിയും, വെളുത്തുള്ളിയും ചതച്ചെടുക്കുക.
ഒരു ചട്ടി ചൂടാക്കി തിൽ ആദ്യം സവാള വഴറ്റുക. സവാള സോഫ്റ്റ് ആയി വെന്തു വരുമ്പോൾ അതിലേക്കു ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും ചതച്ചത് ചേർക്കുക കൂടെ ചതക്കാതെ വച്ച മൂന്നു പച്ചമുളകും ചേർക്കുക . പുറകെ ഉപ്പും ചേർക്കുക. ഇതെല്ലം കൂടെ ഒന്ന് സോഫ്റ്റ് ആയി മൂത്തു വരുമ്പോൾ മല്ലിപൊടിയും, പെരുംജീരകപൊടിയും, ഗരം മസാലയും, മഞ്ഞളും, കുരുമുളകും ചേർക്കുക. കൂടെ കാൽ കപ്പു വെള്ളവും ചേർക്കുക. ഇനി മസാല കരിയാതെ വെന്തു മൂത്തു കിട്ടണം.
ഇനി തക്കാളി കൂടെ ചേർത്തു വഴറ്റുക, പുറകെ വേവിച്ചു വച്ച ബീഫും, കൂർക്കയും ചേർത്തു തീകുറച്ചു വച്ച് വേവിക്കുക. ഒരു പത്തു മിനുട്ടോളം തീകുറച്ചു മസാല വറ്റി റോസ്‌റ് ആയി വരണം. എന്ന മുകളിൽ തെളിഞ്ഞു വന്നാൽ പിന്നെ ഒന്നോ രണ്ടോ മിനുട്ട് കൂടെ വേവിച്ചാൽ മതി. ഈ സമയം വേണമെങ്കിൽ കൂർക്ക പകുതി ഉടച്ചു ചേർക്കാം.
ആവശ്യത്തിന് ഉപ്പും മുളകും എല്ലാം ഉണ്ടോ എന്ന് നോക്കി ഇനി ഇറക്കിവയ്ക്കാം.
Recipe by Pradeen Kumar VS

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes