Mixed Dal Recipe

ഇന്നൊരു സ്പെഷ്യൽ പരിപ്പ് കറി ആയാലോ..ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണിത്.

ചേരുവകൾ

തുവര പരിപ്പ് -1/3 cup
കടല പരിപ്പ് -1/3 cup
ചെറുപയർ പരിപ്പ്-1/3 cup
ഉപ്പ് -
മഞ്ഞപ്പൊടി -1/4 tsp
വെജിറ്റബിൾ ഓയിൽ - 1 tsp

ഇതെല്ലാം പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക.

2tbs വെജിറ്റബിൾ ഓയിൽ ചൂടാക്കി 1/2tsp ജീരകം മൂപ്പിക്കുക.2 വറ്റൽ മുളക് ചേർക്കാം.ഒരു സവാള ചേർത്ത് വഴറ്റുക.ആവശ്യത്തിന് ഉപ്പ് ചേർക്കാം.2 പച്ചമുളക്,1 tsp ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ഇവ വഴറ്റിയ ശേഷം 1/4tsp വീതം മഞ്ഞപ്പൊടിയും മുളക് പൊടിയും മൂപ്പിക്കുക.ഒരു തക്കാളി ചേർത്ത് വഴറ്റിയ ശേഷം വേവിച്ച പരിപ്പ് ചേർക്കാം.ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക.1/2tsp ഗരം മസാല ചേർത്തിളക്കുക.അവസാനമായി മല്ലിയില കൂടി ചേർക്കാം.


Recipe by: Delicious Recipes


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post