കുടംപുളിയിട്ടു വച്ച കോട്ടയം മീൻ കറി
ചേരുവകൾ
------------------
1: മീൻ 1kg
2: കുടംപുളി 6
3: ചെറിയ ഉള്ളി 10
4: ഇഞ്ചി വലിയ കഷണം
5: വെളുത്തുള്ളി 10
6 പച്ചമുളക് 6
7: മുളകുപൊടി 6 വലിയ സ്പൂൺ
8: മഞ്ഞൾ പൊടി 1 ചെറിയ സ്പൂൺ
9: കറിവേപ്പില
10: വെളിച്ചെണ്ണ 3 സ്പൂൺ
11:ഉപ്പ് :ആവശ്യത്തിന്
12: വെള്ളം 1 സ്പൂൺ
13:കടുക് 1 സ്പൂൺ
14: ഉലുവ 1 സ്പൂൺ
15: ഉലുവപ്പൊടി 1 ചെറിയ സ്പൂൺ
തയാറാക്കുന്ന വിധം
--------------------------------
*മീൻ ഉപ്പും, ചെറിയ കഷണം കുടംപുളി കുതിർത്തതും ചേർത്ത് കഴുകിവൃത്തിയാക്കി
മാറ്റി വയ്ക്കുക .
* ഒരു ബൗളിൽ മുളകുപൊടി അൽപം വെള്ളം ചേർത്ത് മിക്സ് ചെയ്യുക .കറി ഉണ്ടാ
ക്കുന്ന സമയത്ത് മുളകുപൊടി കരിഞ്ഞു പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
* ചൂടായ മൺചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും, ഉലുവയും പൊട്ടിക്കുക.
*ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ,കറിവേപ്പില
വഴറ്റിയെടുക്കുക .
* ചെറിയ ഉള്ളിയും, ഉപ്പും ചേർത്ത് വഴറ്റുക.
* ഉള്ളി വഴന്നു വരുമ്പോൾ മഞ്ഞൾ പൊടി
ചേർക്കുക.
* മിക്സ് ചെയ്ത മുളകുപൊടി ചേർത്ത്10 മിനിട്ട് ഇളക്കി പച്ച മണം മാറ്റിയെടുക്കുക .
* കുടംപുളി ചേർക്കുക.
* ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക .
* ഉലുവ പൊടി ചേർക്കുക .
* വെള്ളം നന്നായി തിളച്ചു വരുമ്പോൾ മീൻ
കഷണങ്ങൾ ചേർക്കുക.
*തവികൊണ്ട് ഇളക്കാതെ ചട്ടി കൈ വച്ച്
ചുറ്റിച്ചു കൊടുക്കുക.
*10 മിനിട്ട് അടച്ചു വച്ച് പാകം ചെയ്യുക.
* കറി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക.
* രുചിക്കു വേണ്ടി ഒരു സ്പൂൺ പച്ച വെളിച്ചെണ്ണ ചേർക്കുക.
* കറിവേപ്പില വിതറുക .
** രുചികരമായ കോട്ടയം മീൻ കറി റെഡി**
NB: ഇത് ഷാപ്പ് മീൻ കറിയാണ് പക്ഷെ വീട്ടിൽ ഉണ്ടാക്കുമ്പോൾ ചെറിയ ഉള്ളി
ചേർക്കും എന്നു മാത്രം: ഷാപ്പിലെ കറിയിൽ
Shallots ചേർക്കില്ല എന്ന വ്യത്യാസം മാത്ര
മേയുള്ളൂ.

Recipe by Remya's Cuisineworld

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post