ബട്ടർസ്കോച്ച് കേക്ക്

വിശേഷാവസരങ്ങളിൽ കേക്ക് മുറിച്ച് മധുരം കഴിക്കുന്നത് മലയാളിക്ക് ഇന്ന് പതിവായി കഴിഞ്ഞു. രൂചികരമായ ബട്ടർസ്കോച്ച് കേക്ക് വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.


കേക്ക് തയ്യാറാക്കാൻ

മൈദ - 1½ കപ്പ്
മുട്ട - 5 എണ്ണം
പൊടിച്ച പഞ്ചസാര - 1½ കപ്പ്
സൺ ഫ്ലവർ ഓയിൽ - 6 ടേബിൾസ്പ്പൂൺ
പാൽ - 3/4 കപ്പ്
വാനില എസൻസ് - 1 ടേബിൾസ്പ്പൂൺ
ബട്ടർസ്കോച്ച് എസെൻസ് - ½ ടേബിൾസ്പ്പൂൺ
ബേക്കിംഗ് സോഡാ - ½ ടീസ്പുൺ
ബേക്കിംഗ് പൗഡർ - 1½ ടീസ്പുൺ
ഉപ്പ് ഒരു നുള്ള്

ബട്ടർസ്കോച്ച് സോസ്

പഞ്ചസാര - 1 കപ്പ്
ബട്ടർ - 75 ഗ്രാം
വിപ്പിംഗ് ക്രീം - 1 കപ്പ്

പ്രലൈൻ

പഞ്ചസാര - ½ കപ്പ്
ബട്ടർ - 2 ടേബിൾസ്പ്പൂൺ
ബദാം - ¼ കപ്പ്
കശുവണ്ടി - ¼ കപ്പ്

മൈദ, ബേക്കിംഗ് സോഡാ,
ബേക്കിംഗ് പൗഡർ,
ഉപ്പ് എന്നിവ ഇളക്കി യോജിപ്പിച്ചശേഷം അരിച്ചെടുക്കുക.

മുട്ടയും എസൻസും
പഞ്ചസാരയും കൂടി നല്ലതുപോലെ പതപ്പിച്ച എടുത്തശേഷം അരിച്ചെടുത്ത് മൈദയുടെ കൂടും ചേർത്ത് മിക്സ് ചെയ്യുക.

വെണ്ണ തടവി ഒരു കേക്ക് മോഡിലേക്ക് ബാറ്റർ ഒഴിച്ചുകൊടുത്തു പ്രീഹീറ്റ് ചെയ്ത ഓവനിൽ 180 ഡിഗ്രി സെൽഷ്യസിൽ ഒരു മണിക്കൂർ ബേക്ക് ചെയ്ത് തണുത്തശേഷം ഡി മോൾഡ് ചെയ്ത മൂന്നു ലെയറുകളായി മുറിച്ചെടുക്കുക.

സോസ് തയ്യാറാക്കാൻ
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ പഞ്ചസാര കരിയിച്ച എടുത്ത് അതിലേക്ക് ബട്ടർ കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചശേഷം വിപ്പിംഗ് ക്രീം, എസൻസും എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

പ്രലൈൻ തയ്യാറാക്കാൻ
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ പഞ്ചസാര കരിയിച്ച ശേഷം ബട്ടർ ചേർത്ത ഇളക്കി പൊടിച്ച് ബദാം കശുവണ്ടി കൂടി ചേർത്ത് കൊടുത്ത ഇളക്കി യോജിപ്പിച്ച ശേഷം ഒരു ബട്ടർ പേപ്പറിലേക്ക് പരത്തി കൊടുക്കുക.തണുത്തശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചോ
പൊടിച്ചോയെടുക്കാവുന്നതാണ്

ഐസിങ് ചെയ്യാനായി

ഒരു കേക്ക് പ്ലേറ്റിലേക്ക്
അടിച്ചെടുത്ത വിപ്പിംഗ് ക്രീം കുറച്ച് ചേർത്ത് ശേഷം ആദ്യത്തെ കേക്ക് ലയൽ വെച്ച് അതിനു മുകളിൽ ഷുഗർ സിറപ്പ് ഒഴിച്ച് അതിനുമുകളിൽ വിപ്പിംഗ് ക്രീം ബട്ടർ സ്കോച് സോസ്, പ്രലൈൻ എന്നിവ ചേർത്ത ശേഷം അടുത്ത ലയർ കേക്ക് കൂടി വെച്ച് ഇതുപോലെ തന്നെ ചെയ്തശേഷം കേക്കിനെ മുകൾ ഭാഗത്തും സൈഡിലും വിപ്പിംഗ് ക്രീം തേച്ചുപിടിപ്പിച്ച് അരമണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം ഇഷ്ടമുള്ള രീതിയിൽ ബട്ടർസ്കോച്ച് സോസും പ്രലൈനും ക്രീംമും വച്ച് അലങ്കരിക്കുക.

അലങ്കരിച്ച കേക്ക് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വച്ച ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്

ഐസിങ്ങ്

വിപ്പിംഗ് ക്രീം - 2 കപ്പ്
ഷുഗർ സിറപ്പ് ആവശ്യത്തിന് ( ½ വെള്ളത്തിൽ 4 സ്പൂൺ പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ചത്)


Recipe by: Indhu Unni

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post