Tomato Thokku / Tomato Pickle

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന എന്നാൽ രുചികരമായ ഒരു അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ. ഈ അച്ചാർ മാത്രം മതി വയർ നിറച്ച് ചോറുണ്ണാൻ

Ingredients:
1. തക്കാളി - 4 വലുത്, ചെറുതായി അരിഞ്ഞത്
2. ശർക്കര - 1 ടേബിൾസ്പൂൺ
3. വാളൻപുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുക്കണം
4. ഉപ്പ് - ആവശ്യത്തിന്
5. കടുക് - 1 ടീസ്പൂൺ
6. ഉലുവ - 1 ടീസ്പൂൺ
7. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
8. മുളകുപൊടി - 1 ടീസ്പൂൺ
9. വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

താളിക്കാൻ:
1. വെളിച്ചെണ്ണ - 1 ടീസ്പൂൺ
2. കടുക് - 1/2 ടീസ്പൂൺ
3. കായപ്പൊടി - 1/4 ടീസ്പൂൺ
4. കറിവേപ്പില

Method:
1. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി തക്കാളി, ശർക്കര, വാളൻപുളി പിഴിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക
2. മൂടി വച്ച് വേവിക്കുക
3. ഇടയ്ക്ക് ഇളക്കി കൊടുക്കുക
4. വേറൊരു പാനിൽ കടുക്, ഉലുവ എന്നിവ ചേർത്ത് നന്നായി വറുത്ത് എടുക്കുക
5. അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക
6. തീയിൽ നിന്ന് മാറ്റി ചൂട് ആറി കഴിയുമ്പോൾ മിക്സി ജാറിൽ ഇട്ട് പൊടിച്ച് എടുക്കുക
7. തക്കാളി നന്നായി വെന്ത് ഉടഞ്ഞ് എണ്ണ തെളിയുന്നത് വരെ വെയിറ്റ് ചെയ്യുക
8. അതിലേക്ക് വറുത്ത് പൊടിച്ച മസാല ചേർക്കുക
9. ഒരു മിനിറ്റ് ചെറുതീയിൽ വച്ച് നന്നായി വഴറ്റി എടുക്കുക
10. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക
11. അതിലേക്ക് കായപ്പൊടി, കറിവേപ്പില എന്നിവ ചേർത്തിളക്കുക
12. തക്കാളി കൂട്ടിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക
23. തീയിൽ നിന്ന് മാറ്റി ചൂട് ആറി കഴിയുമ്പോൾ ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുക


Recipe by Dinewith Ann


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post