എനിക്ക് കയ്പ് ഇഷ്ടമല്ല. കയ്പക്ക തിന്നാൻ എപ്പോഴും ഇങ്ങനെ ഒരു വഴി നോക്കും.

കയ്പക്ക പൊരിയൽ


കയ്പക്ക - 2
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾ പൊടി - half teaspoon
മുളക് പൊടി - 1 teaspoon
നാരങ്ങ നീര് - 1 ടേബിൾ സ്പൂൺ
കോൺ ഫ്ലോർ - 1 ടേബിൾ സ്പൂൺ
കബാബ് മസാല - 1 ടേബിൾ സ്പൂൺ
എണ്ണ - deep fry ചെയ്യാൻ വേണ്ടത്

കയ്പക്ക വട്ടത്തിൽ കനം കുറച്ച് മുറിച്ച്, ഉപ്പും മഞ്ഞളും മുളകും നാരങ്ങ നീരും പുരട്ടി 15 മിനുട്ട് വെക്കുക. പിന്നീട് ഇതിലേക്ക് കോൺ ഫ്ലോറും കബാബ് മസാലയും ചേർത്ത് വെള്ളം ഒഴിക്കാതെ ഇളക്കി യോജിപ്പിക്കുക. കോൺ ഫ്ലോർ പൊടി നന്നായി പിടിക്കാൻ വേണ്ടി 10 മിനുട്ട് വച്ച് വീണ്ടും ഇളക്കുക. ശേഷം എണ്ണ നന്നായി ചൂടാക്കി കറുമുറെ പരുവത്തിൽ വറുത്തെടുക്കാം.

കയ്പ് നല്ലപോലെ കുറഞ്ഞിരിക്കും. ചോറിന് കൂട്ടാനും ചായയുടെ കൂടെ ചിപ്സ് പോലെ കഴിക്കാനും പറ്റും.
Recipe by : Soumya Nishanth‎

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post