നോമ്പുതുറയ്‌ക്ക്‌ ഒരു തനി നടൻ വിഭവം.
ചേരുവകൾ

സവാള മൂന്നെണ്ണം ഇടത്തരം
പച്ചമുളക് നാലെണ്ണം അരിഞ്ഞത്
വേപ്പില ഒന്നോ രണ്ടോ തണ്ട്
ഇഞ്ചി ഒരു ചെറിയ കഷ്ണം അരിഞ്ഞത്
കായം ഒരു നുള്ള്
ഉപ്പ് അര ടീസ്പൂൺ
കടലപ്പൊടി മൂന്നു ടേബിൾസ്പൂൺ
മൈദാ മൂന്നു ടേബിൾസ്പൂൺ
വെള്ളം ഒരു ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ മാത്രം)

പാചകം
സവാള നീളത്തിൽ അരിഞ്ഞത് നന്നായി കൈ കൊണ്ട് അമർത്തി ഞരടുക. വെള്ളമെല്ലാം പുറത്തു വരുന്നവരെ അങ്ങിനെ ചെയ്യുക. ഇനി അതിലേക്കു പച്ചമുളക്. വേപ്പില, ഇഞ്ചി, കായം, ഉപ്പ് എന്നിവ കൂടെ ചേർത്തു നന്നായി ഞരടുക. പിന്നെ പൊടികൾ വിതറി നന്നായി ഇളക്കി ചേർക്കുക.

പൊടികൾ നല്ല ബലത്തിൽ അമർത്തി ചേർക്കണം. വെള്ളം ഒട്ടും ഒഴിക്കാതെ നന്നായി സവാളയും ചേരുവകളും പൊടിയും ചേർത്ത് അമർത്തി ഞരടി കൊടുത്താൽ നന്നായി ചേർന്ന് കിട്ടും. ഇത് ഒരു ആറു മുതൽ എട്ടു വരെ വടക്കുള്ള സവാളയുണ്ട്. ഇനി ആറോ എട്ടോ ആയി പകുത്തു ഉരുട്ടി എടുക്കുക. ഇവിടെ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം വെള്ളം ചേർക്കാം. ഞാൻ വെള്ളം ചേർക്കാതെ ആണ് വീഡിയോയിൽ ചെയ്തിരിക്കുന്നത്.

ഒരു ചട്ടിയിൽ എണ്ണ ചൂടാക്കുക. ഓരോ ഉരുളയും പരത്തി വയ്ക്കുക. ഇത് മൂന്നെണ്ണം വീതം എണ്ണയിലേക്ക് ചേർക്കുക. എണ്ണ നല്ല ചൂടായി ഇരിക്കണം. വട ഇട്ടു കഴിഞ്ഞാൽ ഉടനെ ചൂട് കുറച്ചു വയ്ക്കുക. ചെറു ചൂടിൽ ഒരു മൂന്നു നാല് മിനുട്ട് വെന്തു കിട്ടണം. ചൂട് കൂട്ടി വച്ചാൽ പുറം ഭാഗത്തെ സവാളകൾ കരിയും എന്നാൽ അകത്തെ മാവും സവാളയും വേകുകയും ഇല്ല. അതുകൊണ്ടു ചൂട് കുറച്ചു വയ്ക്കുക.ഓരോന്നും അങ്ങിനെ വറുത്തു കോരുക. കൂടുതൽ അറിയുവാൻ വീഡിയോ നോക്കിക്കോളൂ. മൈദാ ചേർത്താൽ കുറച്ചു കൂടെ സ്വർണ്ണ വർണ്ണമുള്ള വട കിട്ടും. കടലപൊടി മാത്രം ആണെങ്കിൽ പെട്ടന്ന് നിറം കറുക്കും. അല്ലെങ്കിൽ കടല പരിപ്പ് ആറു മണിക്കൂർ വെള്ളത്തിൽ ഇട്ടു അരച്ചെടുത്ത് അതിൽ സവാള ചേർത്തു വറുത്താൽ നല്ല നിറം കിട്ടും. അപ്പോൾ എല്ലാവര്ക്കും ഒരിക്കൽ കൂടെ വിശുദ്ധ റമദാൻ ആശംസകൾ.

Recipe by 
Pradeen Kumar VS‎

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post