By:Rajesh Mv
ബിരിയാണി എന്ന് കേള്ക്കു്മ്പോള്‍ മനസ്സില്‍ ഓടി വരുന്നത് കാലൊക്കെ പൊക്കി വെച്ചിരിക്കുന്ന കോഴി ചേട്ടനെയാണ്....പക്ഷെ നല്ല രുചിയില്‍ ഫിഷ് ബിരിയാണിയും ഉണ്ടാക്കാം എന്ന് എനിക്ക് ഇന്നാണ് മനസ്സിലായത്....
ആവശ്യമായ സാധങ്ങള്‍
1. വട്ടത്തില്‍ സ്വല്പ്പം കട്ടിയില്‍
മുറിച്ചെടുത്ത മീന്‍ കഷ്ണങ്ങള്‍ : പത്ത് കഷ്ണം
2. ബിരിയാണി അരി : 4 ഗ്ലാസ്
3. മുളകുപൊടി : 2 ടീ സ്പൂണ്‍
4. മഞ്ഞള്‍ പൊടി : അര ടീ സ്പൂണ്‍
5. ഇഞ്ചി : ഒരു വലിയ കഷ്ണം
6. വെളുത്തുള്ളി : ഒരു തുടം
7. പച്ച മുളക് : 6 എണ്ണം
8. സവാള (വലുത്) : 5 എണ്ണം
9. തക്കാളി (വലുത്) : 4 എണ്ണം
10. ചെറു നാരങ്ങ : 1 എണ്ണം
11. ഗരം മസാല : 2 ടീ സ്പൂണ്‍
12. ബിരിയാണി മസാല : ഒരു സ്പൂണ്‍
13. നെയ്യ് : 50 ഗ്രാം
14. അണ്ടിപരിപ്പ് : 25 ഗ്രാം
15. കിസ്മിസ് : 25 ഗ്രാം
16. ഏലക്ക : 6 എണ്ണം
17. പട്ട : അര വിരല്‍ നീളം
18. ഗ്രാമ്പു : 10 എണ്ണം
19. ഉപ്പു : പാകത്തിന്
20. മല്ലിയില
21. പുതിനയില
ഉണ്ടാക്കുന്ന വിധം.
മീന്‍ കഷ്ണങ്ങളില്‍ രണ്ടു സ്പൂണ്‍ മുളകുപൊടി അര സ്പൂണ്‍ മഞ്ഞള്‍ പൊടി പാകത്തിന് ഉപ്പു ഇവ പുരട്ടി മാറ്റി വെക്കുക.
ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് ഇവ ചെറിയ ജാറില്‍ അരച്ചെടുക്കുക
ബിരിയാണി ചോറ് തയ്യാറാക്കാന്‍
അരി അളന്നെടുത്തു കഴുകി ഉലര്ത്തി് വെക്കുക. ചോറ് തയ്യാറാക്കെണ്ടുന്ന പാത്രത്തില്‍ കുറച്ചു നെയ്യൊഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക ഇവ വഴറ്റുക. മൂത്ത് കഴിഞ്ഞാല്‍ ഒരു പിടി സവാളയും കൂടെ ഒന്നര സ്പൂണ്‍ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് പേസ്റ്റും ചേര്ത്ത് വഴറ്റി ഒരു ചെറിയ നുള്ള് മഞ്ഞള്‍ പൊടി കൂടെ ഇട്ടു വഴറ്റുക. ഇതിലേക്ക് എട്ടു ഗ്ലാസ് വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്ത്ത് തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തില്‍ അരിയിട്ട് വേവിക്കുക. വെള്ളം വറ്റി അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം. വെള്ളം വറ്റി തുടങ്ങുമ്പോള്‍ തീ ഓഫ് ചെയ്തു. അടച്ചു വെക്കുക...അവിടെ ഇരിക്കട്ടെ....തൊട്ടു പോകരുത്... അല്ല പിന്നെ...
മസാല പുരട്ടി വെച്ചിരിക്കുന്ന മീന്‍ അര മണിക്കൂറിനു ശേഷം എണ്ണയില്‍ വറുത്തെടുക്കുക. അതും അവിടെ ഇരിക്കട്ടെ...
മസാല ഉണ്ടാക്കാന്‍...
ഒരു അടി കട്ടിയുള്ള പാനില്‍ മീന്‍ വരുത്താ അതെ എണ്ണയില്‍ സവാള അരിഞ്ഞത് ഇട്ടു ബ്രൌണ്‍ നിറം ആകുന്നതുവരെ വഴറ്റുക. അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി-പച്ചമുള
മസാല റെഡി...
അലങ്കരിക്കാന്‍
ഫ്രൈ പാനില്‍ ബാക്കി നെയ്യൊഴിച്ച് അണ്ടി പരിപ്പ് മുന്തിരി ഇവ വറുത്തു മാറ്റി വെക്കുക. ബാക്കി നെയ്യില്‍ ഒരു വലിയ ഉള്ളി അറിഞ്ഞത് ക്രിസ്പ്പി ആയി മൂപ്പിചെടുക്കുക. പുതിന മല്ലി ഇവ അറിഞ്ഞു വെകുക.
മിക്സ് ചെയ്യുന്ന വിധം.
ഒരു വായ് വട്ടമുള്ള പാത്രത്തില്‍ കുറച്ചു ചോറ് നിരത്തി മുകളില്‍ തയാറാക്കി വെച്ചിരിക്കുന്ന മസാല നിരത്തുക...ഉള്ളി മൂപ്പിച്ച ബാക്കി നെയ്യ് മുകളില്‍ ഒഴിച്ചുകൊടുക്കുക. വീണ്ടും വിവിധ പാളികള്‍ ആയി ഇങ്ങനെ തുടരുക. അരിഞ്ഞു വെച്ചിരിക്കുന്ന മല്ലി പുതിന ഇലകള്‍ ഈ പാളികള്ക്കി ടയില്‍ ഓരോ ഘട്ടത്തിലും വിതറണം. മുകളില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വിതറി കുറച്ചു മല്ലി പുതിന ഇലകളും വറുത്തു വെച്ചിരിക്കുന്ന സവാളയും വിതറി കുറച്ചു സമയം മൂടി വെക്കുക... ദം ചെയ്യാന്‍ സൗകര്യം ഉണ്ടെങ്കില്‍ നന്ന്.
പത്ത് പതിനൊന്നു പന്ത്രണ്ടു പതിമൂന്നു മിനിട്ടുകള്ക്ക് ശേഷം കുഴിയുള്ള ചെറിയ പാത്രത്തില്‍ ചോറു, ഫിഷ്മസാല ഇവ എല്ലാം കുറച്ചു കുറച്ചു വെട്ടി എടുത്തു നിറച്ചു പ്ലേറ്റില്‍ അതെ ആകൃതിയില്‍ കുത്തി ചൂടോടെ കഴിക്കാം....
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes