Image may contain: food
ചേരുവകള്‍

1. കോഴി ഇറച്ചി- ഒരു കിലോ
2. കൈമ അരി- ഒരു കിലോ
3. നെയ്യ്- 50 ഗ്രാം
4. വനസ്പതി- 150 ഗ്രാം
5. ഉണക്കമുന്തിരി- 20 ഗ്രാം
6. അണ്ടിപ്പരിപ്പ്- 25 ഗ്രാം
7. വെളുത്തുള്ളി- 50 ഗ്രാം
8. പച്ചമുളക്- 50 ഗ്രാം
9. ചെറുനാരങ്ങ- ഒരെണ്ണം
10. തക്കാളി- 300 ഗ്രാം
11. സവാള- 200 ഗ്രാം
12. പുതിനയില- 30 ഗ്രാം
13. മല്ലിച്ചപ്പ്- 20 ഗ്രാം
14. തൈര്- 100 മില്ലി
15. ഗരം മസാല- ഒരു ടീസ്പൂണ്‍
16. ഏലയ്ക്ക- അഞ്ച് ഗ്രാം
17. കറുവപ്പട്ട- അഞ്ച് ഗ്രാം
18. ജാതിക്ക പൊടിച്ചത്- ഒരു നുള്ള്
19. മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
20. റോസ് വാട്ടര്‍- അഞ്ച് തുള്ളി
21. ഗ്രാമ്പൂ- അഞ്ച് ഗ്രാം
22. ഇഞ്ചി- 50 ഗ്രാം
23. ഉപ്പ്- പാകത്തിന്
24. കസ്കസ് , മഞ്ഞള്‍ പൊടി - ഓരോ ടീസ്പൂണ്‍ ( കസ്കസ് ഇല്ലെങ്കിലും കുഴപ്പമില്ല )

നല്ല മണം കിട്ടാന്‍ പൈനാപ്പിള്‍ എസ്സെന്‍സ് വേണമെങ്കില്‍ ചേര്‍ക്കാം.... ബിരിയാണി ഉണ്ടാക്കുകയാണെന്ന് അയപക്കത്തുള്ളവര്‍ ഒക്കെ അറിഞ്ഞു കൊള്ളും

*******പാകം ചെയ്യുന്ന വിധം********

മസാല തയ്യാറാക്കാന്‍:
++++++++++++

കോഴി കഷണങ്ങള്‍ മഞ്ഞള്‍, ഉപ്പ് , തൈര്‌ എന്നിവ പുരട്ടി അരമണിക്കൂര്‍ വെക്കണം.

വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്,ഇവ ചതച്ചെടുക്കുക.

കസ്കസ് മയത്തില്‍ അരച്ചെടുക്കുക.

മല്ലിയില പുതിനയില എന്നിവ ചെറുതായി അരിഞ്ഞു വെക്കുക.

അടുപ്പിലേക്ക് ചുവടു കട്ടിയുള്ളപാത്രത്തില്‍ വനസ്പതി ഒഴിച്ച് ചുടാക്കിയതിലേക്ക് മുറിച്ചു വെച്ച ഉള്ളി ഇട്ടു ഇളക്കുക

.ഉള്ളി അല്പം നിറം മാറുമ്പോള്‍ ചതച്ചു വെച്ച മസാലകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി തുടരെ ഇളക്കുക.

മസാലയുടെ പച്ചമണം മാറിയാല്‍ കോഴികഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി ഇതില്‍ തൈര്‍,കസ്കസ്,തക്കാളി, ഉപ്പ് എന്നിവ ഇട്ടു നന്നായി ഇളക്കി അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി പാത്രംഅടച്ചു വെച്ച് ചെറു തീയില്‍ വേവിക്കണം.

കോഴി വെന്തു വെള്ളം വറ്റിയാല്‍ നാരങ്ങാനീര് ചേര്‍ത്ത് ഇളക്കി ഇറക്കി വെക്കുക.

റൈസ് തയ്യാറാക്കുന്ന വിധം:
++++++++++++++++

പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് ഗരംമസാല, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തിളക്കുക.

അതിലേക്ക് അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റി ഒന്നരലിറ്റര്‍ വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.

അതിലേക്ക് കഴുകിവെച്ച കൈമഅരിയിട്ട് റോസ് വാട്ടറും ചേര്‍ത്തിളക്കി ദം ചെയ്‌തെടുക്കുക.

അതിനുശേഷം നേരത്തേ തയ്യാറാക്കിയ മസാലയുടെ ( കോഴിക്കഷണങ്ങള്‍ അടക്കം ) മുകളില്‍ പാകമായ റൈസിട്ട് ഒരുമണിക്കൂര്‍ ദം ചെയ്‌തെടുക്കുക.

ചെമ്പ് മൂടി അടപ്പിന്‍റെ വശങ്ങളിലൂടെ ആവി പോകാതിരിക്കാന്‍ ചുറ്റും മൈദമാവ്‌ കുഴച്ചത് ഒട്ടിക്കണം.

ശേഷം ബിരിയാണിചെമ്പ് അടുപ്പില്‍ വെച്ച് കത്തിച്ചു മൂടിയുടെ മുകളിലും തീക്കനല്‍ ഇട്ട് 20 മിനിട്ട് വേവിക്കണം.

അല്ലെങ്കില്‍

ഒരു കോറ തുണി നന്നായി നനച്ച് ആവി പോകാതെ പാത്രത്തിന് ചുറ്റും കെട്ടി വയ്ക്കുക. പാത്രത്തിന് മുകളില് വെയിറ്റിനായി ഭാരമുള്ള എന്തെങ്കിലും എടുത്ത് വയ്ക്കുക. പത്ത് മിനിറ്റ് വേവിച്ചാല് ബിരിയാണി റെഡി.

**************************************
പുതിന ചട്നി:-

വേണ്ട സാധനങ്ങള്‍ :-
ഒരു കപ്പ് അരിഞ്ഞ പുതിനയില , പച്ച മുളക്പത്തെണ്ണം,അഞ്ചു അല്ലി വെളുത്തുള്ളി,ഒരു മുറി തേങ്ങ ചിരവിയത്,ഒരു ചെറു നാരങ്ങയുടെ നീര്,ഉപ്പ് പാകത്തിന്,മല്ലിയില കുറച്ചു അറിഞ്ഞത്,,, ഇവയെല്ലാം കൂടി മിക്സിയില്‍ നന്നായി അരക്കുക. പുതിന ചട്നി റെഡി.

തൈര്‍ സലാഡ്‌ :-

വേണ്ടുന്ന സാധനങ്ങള്‍ :-

ഒരു കപ്പ് തൈര്‍ ,വലിയ ഉള്ളിരണ്ടെണ്ണം ,തക്കാളി രണ്ടെണ്ണം,പച്ചമുളക് മൂന്നെണ്ണം,ഇവ മൂന്നും ചെറുതായി അരിഞ്ഞു തൈരില്‍ ചേര്‍ത്ത് ഉപ്പും ആവശ്യത്തിന് ചേര്‍ത്ത് നന്നയി ഇളക്കുക.

കുറച്ചു മല്ലിയില മുറിച്ചു ഇതിനു മുകളില്‍ വിതറി അലങ്കരിക്കാം ...

ഇനി എന്തിനാ നോക്കി ഇരിക്കുന്നത്. കഴിക്കാനും റെഡി അല്ലേ?എന്നാല്‍ തുടങ്ങിക്കോളൂ ,,,,.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post