BY: Sree Harish
സുഹൃത്തുക്കളേ കായിക്കയുടെ ബിരിയാണിയെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ആരെങ്കിലും കഴിച്ചവരുണ്ടോ ? എന്താ ടേസ്റ്റ്....എനിക്ക് recipe കിട്ടിയത് രണ്ടു വർഷം മുൻപ് ഒരു TV show യിൽ നിന്നാണ്.അമ്മച്ചിയുടെ അടുക്കളയിലും ഞാൻ ഇതിനെക്കുറിച്ച് പോസ്റ്റ് വായിച്ചിട്ടുണ്ട്. 2013ൽ Mr.Vimal Nainanആണ് പോസ്റ്റ് ചെയ്തിരിക്കുന്നത് . മട്ടൻനാണു അതിൽ പറഞ്ഞിരിക്കുന്നത്.പകരം ഞാൻ ചിക്കനാണ് ഉപയോഗിച്ചത്.ഗസ്റ്റ് ഒക്കെ വരുമ്പോഴും special occasion ലും ഒക്കെ ഞാൻ ഉണ്ടാക്കാറുണ്ട്.വളരെ ടേസ്റ്റിയാണ്,mild ആണ് .മസാലയുടെ മനം മടുപ്പിക്കുന്ന മണം ഇല്ല ..ഇതൊക്കെയാണ് പ്രത്യേകതകൾ.പിന്നെ youtube ൽ കായിക്കാന്റെ ബിരിയാണി എന്ന് search ചെയ്താൽ ഞാൻ പറഞ്ഞ ഷോ കാണാം.ഞാൻ അൽപ്പം മാറ്റം വരുത്തിയിട്ടുണ്ട് റിയൽ റെസിപ്പിയിൽ നിന്നും ..
പാനിൽ നെയ്യ് ചൂടാക്കി ഒര് നുള്ള് സാധാരണ ജീരകം ഇടുക . 6 സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞതു ചേർത്ത് നന്നായി വഴറ്റുക .ഇതിലേക്ക് 15 കുഞ്ഞുള്ളി ചെറിയ കഷ്ണം ഇഞ്ചി 6-8 വെളുത്തുള്ളി അല്ലികൾ 15 പച്ചമുളക് ഇത്രയും ഒന്ന് ചതചെടുത്തത് ചേർത്ത് ബ്രൌൺ നിറമാകും വരെ വഴറ്റുക.കുറച്ചു പൈനാപ്പിൾ കഷ്ണങ്ങളും ചേർത്തിളക്കുക .ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കെനും(1 1/2 kg) 3 തക്കാളി അരിഞ്ഞതും അരക്കപ്പ് തൈരും രണ്ടു വല്യ സ്പൂൺ നാരങ്ങ നീരും. 3 ടേബിൾ സ്പൂൺ മസാലപ്പൊടിയും (പെരുംജീരകം , ഗ്രാമ്പൂ, ഏലക്ക , പട്ട,കുരുമുളക് തുടങ്ങിയ മസാലകൾ ചൂടാക്കിപ്പൊടിച്ച ത് ) ആവശ്യത്തിന് ഉപ്പുംചേർത്ത് വേവിക്കുക്ക.മല്ലിയിലയും പുതിനയിലയും അരിഞ്ഞത് ചേർത്തിളക്കി വെന്തു ഗ്രേവി കുറുകി വരുമ്പോൾ വാങ്ങി വെക്കുക.മസാല റെഡി
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് 3 കപ്പ് ബാസ്മതി റൈസ് 90% വേവിച്ചു ഡ്രൈൻ ചെയ്തു വെക്കുക്ക(വെള്ളത്തിൽ നെയ്യ് , ഉപ്പ് ഒരു ചെറിയ കഷ്ണം പട്ട , ബേ ലീഫ് എന്നിവ ചേര്ക്കാൻ മറക്കരുത് ..)ഇനി ചുവടു കട്ടിയുള്ള ഒരു പത്രത്തിൽ അല്പ്പം നെയ് പുരട്ടി തയ്യാറാക്കി വച്ചിരിക്കുന്ന മസാല അത്ന്റെ മുകളിൽ ചോറ് അങ്ങനെ സെറ്റ് ചെയ്യുക . ഏറ്റവും മുകളിലത്തെ ലെയർ ചോറായി രിക്കണം.ഇതിന്റെ മുകളിലേക്ക് അരക്കപ്പ് തേങ്ങാപ്പാലിൽ അല്പ്പം മഞ്ഞൾപ്പൊടിയും കുറച്ചു ബദാം പരിപ്പും കുങ്കുമപ്പൂവും അരച്ചു ചേർത്ത് ചുറ്റി ഒഴിക്കുക . low ഫ്ലയ്മിൽ 10 മിനിട്ട് അടച്ചു വെച്ച് ദം അക്കിയെടുക്കം. അല്ലെങ്ങിൽ ഒരു oven സേഫ് bake ware എടുത്തു അതിൽ ലയെർ ചെയ്തു 20 മിനിട്ട് bake ചെയ്തു എടുക്കാം . നെയ്യിൽ വറുത്ത ഉള്ളി, നട്ട് മിക്സ്, പൈൻ ആപ്പിൾ pieces . വെച്ച് garnish ചെയ്യാം.രുചികരമായ സ്പെഷ്യൽ ബിരിയാണി റെഡി നന്ദി സുഹൃത്തുക്കളെ .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes