Image may contain: food
By: Arathi Pramod

ചെമ്മീന്‍ ചെറുതായി ഒന്ന് വറുത്തെടുത്തിട്ടാണ് ബിരിയാണി തയ്യാര്‍ ചെയ്യ്തിരിക്കുന്നത്.ചെമ്മീന്‍ 1 kg ആണ് ഉപയോഗിച്ചിരിക്കുന്നത്.
ചെമ്മീന്‍ വറുക്കാന്‍ വേണ്ട ചേരുവകള്‍
**********************************
മുളക് പൊടി - ഒന്നര tspn
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് - ഓരോ tbspn വീതം
ഉപ്പു ആവശ്യത്തിനു
നാരങ്ങ നീര് 1 tspn
ഗരം മസാല പൊടി 1 tspn
ഇവയെല്ലാം കൂടി ചെമ്മീനില്‍ പുരട്ടി ഒരു മണിക്കൂറെങ്കിലും വയ്ക്കണം.ശേഷം എണ്ണയില്‍ ചെറുതായി വറുത്ത് മാറ്റി വയ്ക്കുക,
അലങ്കരിക്കാന്‍ ആവശ്യമായവ
***************************
സവാള നീളത്തില്‍ അരിഞ്ഞത് -3 എണ്ണം
നെയ്യില്‍ വറുത്തെടുക്കുക
അണ്ടിപ്പരിപ്പ് -100 gm
കിസ്മിസ്- 100 gm
ഇവ രണ്ടും നെയ്യില്‍ മൂപ്പിച്ചു മാറ്റി വയ്ക്കുക.
മല്ലിയില കുറച്ചു
ബിരിയാണി അരി വേവിക്കുന്ന വിധം
*******************************
ബസ്മതി അരി
കുറച്ചു വയനയില ,ഒരു കഷ്ണം പട്ട,3-4-ഏലയ്ക്ക ഇവ ഇട്ടു വെള്ളം നന്നായി തിളപ്പിക്കുക.തിളയ്ക്കുന്ന വെള്ളത്തിലേക് 1 tspn നാരങ്ങ നീര് 1 tbspn നെയ്യ് ഇവ ചേര്‍ത്തതിനു ശേഷം അരിയിട്ട് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് 7-8 മിനിറ്റ് അടച്ചു വച്ച് വേവിക്കുക.ഇപ്പോള്‍ അരി ഒരു വിധം വെന്തിട്ടുണ്ടാകും.വെള്ളം ഊറ്റികളഞ്ഞു വയ്ക്കുക. ചെമ്മീന്‍ മസാലയ്ക്ക് മുകളില്‍ ഇട്ടു വേവിക്കുമ്പോള്‍ നന്നായി പാകമാകും
ചെമ്മീന്‍മസാലയ്ക്ക് വേണ്ട ചേരുവകള്‍
************************************
ഇഞ്ചി ചതച്ചത് 1 tbspn
വെളുത്തുള്ളി ചതച്ചത് 1 tbspn
പച്ചമുളക് ചതച്ചത് 6-8 എണ്ണം(എരിവിനു അനുസരിച്ച്)
സവാള ചെറുതായി അരിഞ്ഞത് - 4 എണ്ണം
പുതിനയില അരിഞ്ഞത് -2 tbspn
മല്ലിയില അരിഞ്ഞത് -2 tbspn
തക്കാളി-2 എണ്ണം
മുളക്പൊടി -1 tspn
മല്ലിപൊടി - 1 tspn
മഞ്ഞള്‍ പൊടി - അര tspn
ബിരിയാണി മസാല പൊടി - ഒന്നര tspn
വെളിച്ചെണ്ണ - 4 tbspn.നെയ്യ് -2 tbspn
തയ്യാറാക്കുന്ന വിധം
*******************
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക.പച്ചമണം മാറി വരുമ്പോള്‍ സവാള അരിഞ്ഞതും പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റുക. പുതിനയില മല്ലിയില ഇവ ചേര്‍ക്കുക. ഒന്ന് നന്നായി വഴന്നു വരുമ്പോള്‍ പോടികലെല്ലാം ചേര്‍ത്ത് വഴറ്റി വറുത്തു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് ഇളക്കുക.ഇനി കുറച്ചു മാത്രം വെള്ളം തളിച്ച് 5- 10 മിനുട്ട് അടച്ചു വച്ച് വേവിക്കുക.വറുത്തെടുത്ത ചെമ്മീന്‍ ആയതുകൊണ്ട് ഒരു വിധം വെന്തിട്ടുണ്ടാകും. ചെമ്മീന്‍ വെന്തതിനു ശേഷം അടപ്പ് മാറ്റി വറുത്തു വച്ച സവാളയുടെ മുക്കാല്‍ ഭാഗം മുകളില്‍ വിതറുക.അതിനു മുകളിലായി ചോറ് നിരത്തുക.അതിനും മീതെ ഒരു നുള്ള് കുങ്കുമപ്പൂവ് കുറച്ചു പാലില്‍ കലക്കിയെടുത്ത് മീതെ തളിച്ച് കൊടുക്കുക. ഒരു tbspn നെയ്യും ഒരു tspn റോസ് വാട്ടര്‍ എന്നിവ ഒഴിച്ച് നന്നായി വായുകടക്കാത്ത ഒരു അടപ്പ് കൊണ്ട് മൂടി വച്ച് 8-10 മിനിറ്റ് ചെറിയ തീയില്‍ ആവികയറ്റുക .ചെമ്മീന്‍ മസാലയുടെ മണമൊക്കെ ചോറില്‍ പിടിച്ചു കഴിയുമ്പോള്‍ തീയ് അണച്ച് വറുത്തു വച്ചിരിക്കുന്ന സവാള അണ്ടിപ്പരിപ്പ് കിസ്മിസ് മല്ലിയില ഇവ വിതറി വിളമ്പാം,.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post