ഫ്രൈഡേ സ്‌പെഷ്യൽ.
ബീഫ് കാബിരി.
ഇത് ഒരു സ്‌പെഷ്യൽ റൈസ് ആണു ട്ടാ.. ഉണ്ടാക്കാൻ വളരെ എളുപ്പം
കഴിക്കാനോ അപാര ടേസ്റ്റും
ബീഫ്-1kg
മഞ്ഞൾപ്പൊടി-1/2 ts
കുരുമുളക് പൊടി-1 ts
കബ്സ മസാല- 1 ts
മല്ലിപ്പൊടി മുക്കാൽ tbs
കുരുമുളക് 1/2ts
പട്ട -3
ഗ്രാമ്പു– 3
ഏലക്ക- 3
ഉപ്പു-ആവശ്യത്തിനു
സബോള ക നം കുറച്ചു അരിഞ്ഞത്-3 എണ്ണo എണ്ണയിൽ വറുതേടുക്കണം... ബിസ്റ്റ ഇടാനും കുറച്ചു ബീഫിൽ ചേർക്കാനും.
സബോള മീഡിയം size അരിഞ്ഞത് 2 എണ്ണ0
ഇഞ്ചി ചതച്ചത് രണ്ടര tbs
വെളുത്തുള്ളി ചതച്ചത രണ്ടര tbs
പച്ചമുളക് 6 എണ്ണ0
തക്കാളി സാമാന്യം വലുത് 1 ചെറുതായി അരിഞ്ഞത്
ബസ്മതി or ജീരകശാല റൈസ് -1kg( ഞാൻ jeerakasala അരിയാണ് എടുത്തത്)
Cashew n raisins-ആവശ്യത്തിനു( 2 tbs)
കാരറ്റ്-1 ചെറുത് ചെറുതായി അരിഞ്ഞത്..
കറിവേപ്പില-കുറച്ചു
മുസമ്പി ജ്യൂസ് മുസമ്പി ജ്യൂസ് ആക്കിയത്
മുസമ്പി തൊലി
ഓയിൽ ഞാൻ ഒലിവു ഓയിൽ ആണ് എടുത്തത്....ghee..
മല്ലിയില.. പുതിന ഇല ആവശ്യത്തിനു..
1kg ബീഫ് വല്യ പീസ് ആക്കി യത് വൃത്തിയായി കഴുകി.. മഞ്ഞൾപ്പൊടി കുരുമുളക് പൊടി കബ്സ മസാല പട്ട ഗ്രാമ്പൂ ഏലക്ക കുരുമുളക് ആവശ്യത്തിന് ഉപ്പ്‌ ചേർത്തു നല്ലോണം കുഴച്ചു പേരട്ടി കുക്കറിൽ വെവിച്ചെടുത് വയ്ക്കണം.. വെള്ളം ഒഴിക്കണ്ടട്ടോ.. 1 വിസിൽ വന്നു കഴിയുമ്പോ തീ കുറച്ചു 20 minutes വേവിക്കും..
ഒരു പാനിൽ ഓയിൽ ഒഴിച്ചു 2 സബോള വഴറ്റണം... നല്ലണം വഴന്നു കഴിയുമ്പോ ginger garlic പച്ചമുളക് ചതച്ചത് എന്നിവ ഒക്കെ നല്ലോണം വഴറ്റി അതിന്റെ കൂടെ 1 tomato കൂടിച്ചവർത്തു വഴറ്റി എണ്ണ തെളിയുമ്പോ ലേശം മസാല ഇടണം.. അര ടീസ്പൂണ് മഞ്ഞൾപ്പൊടി.. ഒന്നര ടീസ്പൂണ് കുരുമുളക് പൊടി... ഒരു ടേബിൾ സ്പൂണ് കബ്സ മസാല ....അര ടേബിൾ സ്പൂണ് ഗരം മസാല പൊടി ..മുക്കാൽ ടേബിൾ സ്പൂണ് മല്ലിപ്പൊടി ....ഇതെല്ലാം കൂടി നല്ലോണം മൂപ്പിച്ചു വഴറ്റി എടുക്കണം... വേവിച്ചു വച്ച ബീഫ് ചേർത്തു നല്ലോണം വരട്ടി എടുക്കണം.. കുറച്ചു ghee ചേർത്താൽ ടേസ്റ്റ് കൂടും ട്ടാ..കുറച്ചു സബോള എണ്ണയിൽ വറുത്ത് അതിലേക്കു ചേർത്തോ..സൂപ്പർ ടേസ്റ്റ് ആകാൻ വേണ്ടിയാ... ഇനി മുസമ്പി ജ്യൂസ് കാൽ cup ചേർത്തോ..ലേശം മല്ലുചെപ്പു ..പുതിന ഒക്കെ ഇട്ടോ.. എല്ലാം കൂടി ഇളക്കി മറിച്ചു പേരട്ടി വരട്ടി എടുക്കണം...കാബിരി മസാല റെഡി..
ഇനി ചോറു വയ്ക്കാം...
ഇനി വെള്ളം തിളപ്പിച് അതിൽ കുറച്ചു മുസമ്പി തൊലി .. 2പട്ട 4ഗ്രാമ്പു 3ഏലക്കലേശം2 ടേബിൾ സ്പൂണ് ഓയിൽ ആവശ്യത്തിന് ഉപ്പു ഇട്ടു വെള്ളം നല്ലോണം തിളയ്ക്കുമ്പോൾ അരി 1kg ഇട്ടു വേവിച്ചു എടുക്കണം.. മുക്കാൽ വേവ്.. ഇതിലേക്ക് ഒരു നാരങ്ങാ നീര് ഒഴിച്ചു കൊടുക്കണം..ന്നിട്ടു ഊറ്റി എടുക്കണം..
ബിസ്റ്റ ഇടാൻ 2 സബോള നല്ലോണം വറുത്തു എടുക്കണം.. nuts.. raisins ഒക്കെ വറുത്ത്.. കാരറ്റ് ചെറുതായി അറിഞ്ഞത് .. വേപ്പില എല്ലാം എണ്ണത്തിൽ വരുതേടുക്കണം..
വരട്ടി വച്ച ബീഫിന്റെ മേലേക്ക് ചോറു ലയർ ആക്കി ഇടനാണ് .. ചോറു ഇട്ടു അതിന്റെ മേലേക്ക് ghee ഓയിൽ മിക്സ് ആക്കി ഒഴിക്കണം.. ലേശം കബ്സ മസാലയും ഗരം മസാലയും തൂളിക്കോ.. വറുത്തെടുത്ത ഐറ്റംസ്.. എല്ലാം nuts raisins.. കാരറ്റ് veplila. എല്ലാം കുറച്ചു ഇട്ടോ. മല്ലിച്ചപ്പും പുതിന ഇലയും കുറച്ചു. ഇടണം.. പിന്നെ കുറച്ചു മുസമ്പി ജ്യൂസ് അവിടവിടെ ഒഴിച്ചു കൊടുക്കണം..ഇതേപോലെ ബാക്കി ചോറും ലയർ ആകണം.. എല്ലാം മുകളിൽ ആയി ബാക്കിയുള്ള ഫ്രൈഡ് ഐറ്റംസ് എല്ലാം ഇട്ടു കൊടുക്കണം...കാണാൻ ഒരു ഗും ഒക്കെ വേണേൽ ലേശം ഫുഡ് കളർ ചേർക്കാം..... ഫുഡ് കളർ തന്നെ വേണം ന്നില്ല.. കുറച്ചു ബീറ്റ്റൂട്ട്. മഞ്ഞൾപ്പൊടി.. പുതിന ഇല അരച്ചത്
ഇതൊക്കെ വച്ചു കളർ ആക്കി കളോർഫുൾ ആക്കം.. എന്നിട്ടു ചോറു ഒന്നു ദം ആക്കിക്കോ.. ഞാൻ തവ ഗസിൽ വച്ചു അതിന്റെ മേലേക്ക് വച്ചാണ് ദംആക്കിയത്..
കഴിക്കുന്നെന് മുന്നേ ചോറു നല്ലോണം മിക്സ് ആക്കി എടുക്കണം.. സൈഡിൽ ആയി ബീഫ് കൂടി വച്ചു കൊടുക്കണം.
അടിപൊളി ബീഫ് കാബിരി തയ്യാർ

Recipe by Jitha Hemanth

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post