Chicken Masala Stuffed Idli // ചിക്കൻ മസാല സ്റ്റഫ്ഡ് ഇഡ്ലി..
ഇഡ്ലി മാവ് : ആവശ്യത്തിന്
ഫില്ലിംഗ് ഉണ്ടാക്കാൻ
ചിക്കൻ: കാൽ കിലോ
ഉരുളകിഴങ്ങു വേവിച്ചത് : 1
സവാള : 1
പച്ചമുളക് : 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മുളക് പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1 ടി സ്‌പൂൺ
കുരുമുളക് പൊടി : 1/2 ടി സ്‌പൂൺ
മല്ലി ഇല അരിഞ്ഞത് : കുറച്ച്
കറിവേപ്പില : 1 തണ്ട്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
ഉപ്പ് : പാകത്തിന്
ചിക്കൻ നന്നായി കഴുകി കുറച്ചു മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്ത് വേവിച്ച് എടുക്കുക.
എല്ലുകൾ ഒക്കെ മാറ്റിയ ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. അല്ലെങ്കിൽ ചെറുതായി അരിഞ്ഞെടുക്കുക.
വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക.ഒന്ന് മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിൻസ് ചെയ്തു വെച്ച ചിക്കൻ, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
**ഇഷ്ട്ടമുള്ള വേറെ ഏത് ഫില്ലിംഗ് വേണമെങ്കിലും ഉണ്ടാക്കാം..
ഇഡ്ലി തട്ട് എണ്ണ തേച്ചു വെക്കുക
ആദ്യം കുറച്ചു മാവ് ഒഴിക്കുക. മുകളിൽ അല്പം മസാല വെക്കുക. ശേഷം വീണ്ടും മാവ് ഒഴിക്കുക. ശേഷം നന്നായി ആവിയിൽ വേവിച്ചെടുക്കുക.
Recipe by Anjali Abhilash

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes