വെജ് പുലാവ് / Veg Pulao
Recipe by Josna Joy
വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു റൈസ് റെസിപി ആണിത്. ഇതുണ്ടാക്കാൻ പഠിച്ചതിൽപിന്നെ ബിരിയാണി ഒക്കെ ഉണ്ടാക്കുന്നത് വളരെ വിരളമാണ്..
പെട്ടെന്ന് ഒരു ഗസ്റ്റ് വന്നാൽ എടിപിടിന്ന് ഉണ്ടാക്കി സ്റ്റാർ ആവാം.


ആവശ്യമുള്ള സാധനങ്ങൾ ( 2 പേർക്ക് കഴിക്കാവുന്ന അളവ്)
--------------------------------------------
ബസ്മതി അരി - 1 കപ്പ് (250ml)
എണ്ണ - 2 tbsp
Bay leaf - 1
കറുവപ്പട്ട - 1
ഏലക്ക - 2
ഗ്രാമ്പൂ - 2
Ginger garlic paste - 1 tsp
സവാള - ഒരു medium size സവാളയുടെ പകുതി
മുളക് - 1
കാരറ്റ് - 1/4 കപ്പ്
ബീൻസ് - 1/4 കപ്പ്
വെള്ളം - 1 1/2 കപ്പ്
ഉപ്പ് - 1 tsp ( or ആവശ്യത്തിന്)
നാരങ്ങനീര് - 1 tsp

ഉണ്ടാക്കുന്ന വിധം
-------------------------------------------
- ബസ്മതി അരി ആദ്യമേ നല്ലപോലെ കഴുകി വെള്ളം ഒഴിച്ച് 30 മിനിറ്റ് കുതിർക്കാൻ വെക്കുക. (ഈ സമയം കൊണ്ട് ബാക്കി പണികൾ ചെയ്ത് വെക്കാം)

- കുക്കർ അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുക.

- ചൂടായി വരുമ്പോൾ അതിലേക്ക് Bay leaf, കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവ ചേർക്കുക..

- ഒരു നല്ല മണം വന്നുതുങ്ങുമ്പോൾ Ginger Garlic paste ചേർത്ത് ഒരു അര മിനിറ്റ് വഴറ്റുക.

- ഇതിലേക്ക് സവാളയും മുളകും ചേർത്ത് സവാള ഒന്ന് വാടി വരുന്ന വരെ പിന്നെയും വഴറ്റുക.

- അതുകഴിഞ്ഞ് കാരറ്റും ബീൻസും ഇട്ട് ഒരു മിനിറ്റ് കൂടെ മിക്സ് ചെയ്യുക.

- ഇതിലേക്ക് കുതിർത്ത് വെച്ച അരി ഇട്ട് ഉടയാതെ 1 മിനിറ്റ് ഇളക്കി കൊടുക്കുക.

- പിന്നെ വെള്ളം, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് ഇളക്കി കുക്കർ അടച്ച് വെച്ച് High flame ൽ ഒരൊറ്റ വിസിൽ..

- 15 മിനിറ്റ് കഴിഞ്ഞ് തുറന്ന് നോക്കിയാൽ സംഭവം റെഡി.



NB : വെളിച്ചെണ്ണ ഒഴിച്ചൂടാട്ടോ..നെയ്യ് ചേർക്കാം..ഇത്തിരി കൂടെ ഭംഗിക്ക് വേണമെങ്കിൽ ഉരുളകിഴങ്ങ്, കോളിഫ്ലവർ, പീസ് ഒക്കെ ചേർക്കാവുന്നതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post