ഓട്സ് ദോശ - Oats Dosa
ഒരു കപ് ഓട്സ് മിക്സിയിൽ നന്നായി പൊടിച്ച ശേഷം, ഒരു മുട്ടയും, ഒന്നര cup വെള്ളവും ഉപ്പും ചേർത്ത് നന്നായി കലക്കി, ചൂടുള്ള പാനിൽ ഒഴിച്ചു സാദാ ദോശ ചുടുന്ന പൊലെ ചുട്ടെടുക്കുക.
ഉരുളകിഴങ്ങു - കാപ്സിക്കം Stew
-----------------------------------------------------
*3 മീഡിയം size ഉരുളകിഴങ്ങു പുഴുങ്ങി പൊടിച്ചു എടുക്കുക.
*ഒരു പാൻ വെച്ചു അല്പം വെളിച്ചെണ്ണ ഒഴിച്ച ശേഷം,4 ഏലയ്ക്ക,4 ഗ്രാമ്പു,2 കഷ്ണം പട്ട ചേർത്തു വഴറ്റുക.
*ഇതിലേക്കു 2 സ്പൂണ് ഇഞ്ചി ചെറുതായി അരിഞ്ഞതും ,1 സവാള ചെറുതായി അരിഞ്ഞതും,4 പച്ചമുളക് നീളത്തിൽ അരിഞ്ഞതും ചേർത്തു വീണ്ടും വഴറ്റുക.
*ഇതിലേക്കു 1 കാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർത്ത ശേഷം ഒന്നു വാടി കഴിയുമ്പോ പുഴുങ്ങി വെച്ച ഉരുളക്കിഴങ്ങും ഉപ്പും ചേർത്തു ഇളക്കുക.
*ഇതിലേക്കു അര cup രണ്ടാം തേങ്ങാ പാൽ ചേർത്തു നന്നായി തിളച്ചു വരുമ്പോ കാൽ ഒന്നാം പാൽ ചേർക്കുക. അല്ലെങ്കിൽ അര cup വെള്ളം ചേർത്തു, തിളയ്ക്കുമ്പോൾ അര cup പശുവിൻ പാൽ ചേർത്തു ചൂടായി വരുമ്പോ ഓഫ് ചെയ്യാം.
*ഇതിലേക്കു അര സ്പൂണ് കുരുമുളകു പൊടി, 2 ടീ സ്പൂണ് വെളിച്ചെണ്ണ, കറി വേപ്പില കൂടി ചേർത്തു ഒന്നു ഇളക്കി എടുത്താൽ stew റെഡി.
Recipe by Nikhil Rajani Babu

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post