ഹായ് ഇന്ന് നമുക്ക് ഒരു കിടിലൻ കറി ഉണ്ടാക്കാം.
വെറും 5 മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു സാലഡ് കറി.
വളരെ കുറവ് ചേരുവകൾ മാത്രം മതി.
ഈ കറിയും പപ്പടവും ഉണ്ടെങ്കിൽ വേറെ കറിയുടെ ആവശ്യമൊന്നുമില്ല.
ചേരുവകൾ :
തക്കാളി- ഒരെണ്ണം
സവാള - ഒരെണ്ണം
ഇഞ്ചി- ഒരു ടീസ്പൂൺ കൊത്തിയരിഞ്ഞത്
പച്ചമുളക്- രണ്ടെണ്ണം
തൈര് - ഒരു കപ്പ്
കടുക് - കാൽ ടീസ്പൂൺ
വറ്റൽ മുളക് - ഒരെണ്ണം
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിനു
കറിവേപ്പില - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ കടുകും വറ്റൽമുളകും ഇട്ട് പൊട്ടിക്കുക. ഇനി ഇതിലേക്ക് സവാള അരിഞ്ഞതും ഇഞ്ചിയും പച്ചമുളകും ചേർത്ത് വഴറ്റുക. സവോള നല്ല സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കുക. തക്കാളി സോഫ്റ്റായി വരുമ്പോൾ അതിലേക്ക് തൈര് ഒഴിച്ച് ഇളക്കുക. തൈര് ഒഴിച്ച് ഇളക്കിയതിനുശേഷം കെടുത്തുക. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർക്കുക. സ്വാദിഷ്ടമായ സാലഡ് കറി റെഡി.
Recipe by : Neelima Narayanan
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes