നാടൻ കടല വരട്ടിയത്

ഇന്ന് നമുക്ക് ഒരു കിടിലൻ കടല വരട്ടിയത് ഉണ്ടാക്കിയാലൊ 🤩
ചോറുണ്ണാൻ ഇതു മാത്രം മതി പാത്രം കാലിയാവുന്ന വഴി അറിയില്ല...😃😃

ചേരുവകൾ
കടല: 1 കപ്പ് (രാത്രി കുതിർത്തിയത്)
വെള്ളം: 1.5 കപ്പ്
വെളിച്ചെണ്ണ: 4 Tbsp
ചതച്ച മുളക് പൊടി: 2tbsp + 1/2tsp
മല്ലിപൊടി: 1.5 tbsp + 1/2 tsp
കറിവേപ്പില
അഭിരുചിക്കനുസരിച്ച് ഉപ്പ്
തേങ്ങകൊത്ത്: ഒരു മുഴുവൻ തേങ്ങയുടെ പകുതി

ആദ്യം കടല പ്രഷർകുക്ക് (4 വിസിൽ )ചെയ്യുക 1.5 cup വെള്ളത്തിൽ. ഒരു കടായി ചൂടാക്കി 3 tbsp വെളിച്ചെണ്ണ ചേർക്കുക.
ഇതിലേക്ക് 12 അരിഞ്ഞ ചെറിയ ഉള്ളി 1/2 കപ്പ് തേങ്ങ കഷ്ണങ്ങൾ ചേർത്ത് സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക.
1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 2tbsp ചതച്ച മുളകും ചേർത്ത് വഴറ്റുക. ഇപ്പോൾ 1.5 tbsp മല്ലിപൊടി ചേർത്ത് നന്നായി ഇളക്കുക. വേവിച്ച കടല വെള്ളത്തോടെ ചേർത്ത് വേവിക്കുക. വെള്ളം വറ്റിയ ശേഷം അതേ പാത്രത്തിൽ കടല ഒരു വശത്തേയ്ക്ക് നീക്കി 1tsp വെളിച്ചെണ്ണ ചേർക്കുക 1/2 ടീസ്പൂൺ മുളക് പൊടിയും മല്ലിപൊടിയും ചേർത്ത് വഴറ്റി നന്നായി ഇളക്കുക.കുറച്ച് കറിവേപ്പില കൂടി ചേർത്ത് mix ചെയ്യുക.
രുചിയുള്ള കടല വരട്ടിയത് തയ്യാറാണ്.

Recipe by Krishnendu Renadiv

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post