പച്ച മാങ്ങ ഇട്ട് തേങ്ങ അരച്ചു വെച്ച മീൻ കറി / Fish Curry with Raw Mango and Coconut gravy..
മീൻ : അര കിലോ (ഞാൻ എടുത്തത് അയല ആണ്)
ചെറിയ ഉള്ളി : 6 എണ്ണം
പച്ചമുളക് : 4 എണ്ണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
തക്കാളി: 1
പച്ച മാങ്ങ നീയലത്തിൽ അരിഞ്ഞത് : 1 വലുത്
കറിവേപ്പില : 1 തണ്ട്
മുളക് പൊടി : 1.5 ടി സ്‌പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
മല്ലി പൊടി : 1/2 ടി സ്‌പൂൺ
ഉലുവ പൊടി : 1/4 ടി സ്‌പൂൺ
ഉപ്പ്
അരയ്ക്കാൻ
തേങ്ങ : അര കപ്പ്
ഇഞ്ചി : ഒരു ചെറിയ കഷ്ണം
ചെറിയ ഉള്ളി : 2 അല്ലി
വറവിടാൻ
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കടുക് : 1/2 ടി സ്‌പൂൺ
ഉലുവ : 1/4 ടി സ്‌പൂൺ
കറിവേപ്പില : 1 തണ്ട്
ചെറിയ ഉള്ളി അരിഞ്ഞത് : 3 എണ്ണം
അരയ്ക്കൻ ഉള്ളത് നന്നായി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക.
ഒരു ചട്ടിയിലേക്കു ചെറിയ ഉള്ളി , പച്ചമുളക് , ഇഞ്ചി എന്നിവ ചതച്ചതും, തക്കാളി അരിഞ്ഞതും, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, കുറച്ചു ഉപ്പും, കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക
തക്കാളി ഒക്കെ നന്നായി വെന്തു കഴിഞ്ഞാൽ മീനും, മാങ്ങയും അരപ്പും പാകത്തിനു വെള്ളവും ചേർത്ത് ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക
ചാറ് കുറുകി മീൻ വേവായാൽ ഉലുവ പൊടി ചേർത്ത് തീ ഓഫ് ചെയ്യുക
ഉലുവ കടുക് എന്നിവ പൊട്ടിച്ചു ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് ഇളം ബ്രൗൺ കളർ ആകുമ്പോൾ കറിവേപ്പില കൂടി ചേർത്തിളക്കി കറിയിലേക്കു ചേർക്കുക
Recipe by Anjali Abhilash
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes