Chicken Mandhi // ചിക്കൻ മന്തി
ചിക്കൻ : 1kg ( 2 കഷ്ണം ആയി മുറിക്കുക..അല്ലെങ്കിൽ 6 കഷ്ണം ആക്കാം. ഞാൻ 6 കഷ്ണം ആണ് ആക്കിയത്.)
ജീരകം ചതച്ചത് :1.5 ടീ സ്പൂണ്
കുരുമുളക് ചതച്ചത് : 1.5 ടീ സ്പൂണ്
മാഗി ചിക്കൻ സ്റ്റോക്ക് ക്യൂബ് : 3 എണ്ണം
അറബിക് മസാല : 2 ടീ സ്പൂണ്
മല്ലി ഇല അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
പുതിന ഇല അരിഞ്ഞത് : 1 ടേബിൾ സ്പൂണ്
ഓയിൽ : 5 ടേബിൾ സ്പൂണ്
ചോറ് ഉണ്ടാക്കാൻ
ബസുമതി അരി : 4 കപ്പ്
പട്ട, ഗ്രാമ്പു, ഏലയ്ക്ക,വഴന ഇല: 4 എണ്ണം വീതം..
ഉണക്ക നാരങ്ങ : 1
വെള്ളം
ഉപ്പ്
ബട്ടർ : 2 ടേബിൾ സ്പൂണ്
അരി കഴുകി 1 മണിക്കൂർ കുതിർത്തു വെക്കുക.
ശേഷം പാകത്തിന് വെള്ളം ഒഴിച്ച് ബാക്കി ഉള്ള ചേരുവകൾ എല്ലാം ചേർത്തു വേവിച്ചെടുക്കുക.. വെന്തു കുഴഞ്ഞു പോകരുത്.
ചിക്കൻ കഴുകി എടുത്ത് ഒരു ഫോർക് ഉപയോഗിച്ച് നന്നായി കുത്തി കൊടുക്കുക. അല്ലെങ്കിൽ ഒന്ന് വരഞ്ഞെടുക്കുക.
ബാക്കി ഉള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുത്തു 2 മണിക്കൂർ വെക്കുക
ശേഷം ചിക്കൻ വേവിക്കുക. വെള്ളം ചേർക്കേണ്ട.. ചിക്കനിൽ ഉള്ള വെള്ളം തന്നെ മതി..അടച്ചു വെച്ചു വേവിക്കുക. വെന്തു കഴിഞ്ഞു തീ കൂട്ടി ഇട്ട് അതിൽ ഉള്ള ഓയിലിൽ തന്നെ ഫ്രൈ ആക്കി എടുക്കുക.
ചിക്കന് നല്ല റെഡ് കളർ വേണമെങ്കിൽ കുറച്ചു ഫുഡ് കളർ ചേർക്കാം.. ഞാൻ ചേർത്തിട്ടില്ല..
ചോറ് വെന്തു കഴിഞ്ഞു വെള്ളത്തിൽ നിന്നും ഊറ്റി എടുത്ത് ചൂടോടെ തന്നെ ചിക്കന്റെ മേൽ ഇടുക..
കുറച്ചു കുങ്കുമ പൂവ് ഒരൽപ്പം ചൂടുവെള്ളത്തിൽ ഇട്ട് മുകളിൽ അവിടിവിടെ ആയി തളിച്ചു കൊടുക്കാം..അല്ലെങ്കിൽ ഫുഡ് കളർ ചേർക്കാം.. ഒരു 4 - 5 പച്ചമുളക് കഴുകി ചോറിന്റെ മേൽ കുത്തി വെക്കാം..( നല്ല ഒരു ഫ്ലേവർ ആണ്..)
ചൊറിന് മുകളിൽ നടുവിൽ ആയി ഒരു ചെറിയ സ്റ്റീൽ പാത്രത്തിൽ ഒരു കഷ്ണം ചാർകോൾ കത്തിച്ചു അതിന്റെ മേൽ 2 തുള്ളി എണ്ണ ഒഴിച്ച് പുക വരുമ്പോൾ നന്നായി മൂടുക.
ഒരു തവ ചൂടാക്കി അതിന്റെ മേലെ
മന്തി ഉണ്ടാക്കി സെറ്റ് ചെയ്ത പാത്രം വെച്ചു ഒരു 10മിനുറ്റ് ദം ഇടുക. ശേഷം തീ ഓഫ് ആക്കി ഒരു 20 മിനുറ്റ് ശേഷം തുറന്ന് നന്നായി ഇളക്കി സെർവ് ചെയ്യാം..
(കൂടെ സെർവ് ചെയ്ത് ടൊമാറ്റോ സോസ്.. അതിന് വേണ്ടി ഒരു തക്കാളി ചെറുതായി അരിഞ്ഞു നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് 1 പച്ചമുളക് പൊടി ആയി അരിഞ്ഞതും ഒരു 2 ഇല പുതിനയും ഒരു തണ്ട് മല്ലി ഇലയും, ഒരു അല്ലി വെളുത്തുള്ളി പൊടി ആയി അരിഞ്ഞതും ചേർത്തു ഉടക്കുക.. ഒരു നുള്ള് ഉപ്പ്, ജീരകം പൊടി, കുരുമുളക് പൊടി എന്നിവ ചേർത്തിളക്കുക..)
Arabic Masala Powder
Cumin seeds/jeerakam : 1 Table Spoon
Fennel seeds/perum jeerakam :1 Table Spoon
Cinnamon stick broken to small pieces: 1 Table Spoon
Coriander seeds 1 Tea Spoon
Whole pepper corns 1/2 Tea Spoon
Dried red kashmiri chillies: 4 - 5
Turmeric powder: 1/2 Tea Spoon
Dry roast everything other than turmeric powder for 5 minutes in low flame
Switch off the flame and add turmeric powder and combine well
Let it cool down for some time and grind it to a powder
Recipe by Anjali Abhilash
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes