ചിക്കന്‍ ടിക്ക 
By: Baiju Madhavan 

ആവശ്യമുള്ള സാധനങ്ങള്‍:

1. ബോണ്ലെസ്സ് ചിക്കന്‍ ബ്രെസ്റ്റ് 1.5 ഇഞ്ച്‌ ക്യുബ് ആക്കിയത് – ½ കിലോ
2. കട്ടത്തൈര് - ¼ ലിറ്റര്‍
3. ഇഞ്ചി – ഒരു ചെറിയ കഷണം
4. വെളുത്തുള്ളി – 8 അല്ലി (ഹൃദ്രോഗികള്‍ വേണേല്‍ കൂടുതല്‍ എടുത്തോ)
5. ചെറുനാരങ്ങാനീര് – ഒരു നാരങ്ങയുടെ
6. ജീരകം – ½ ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
8. ഗരം മസാല - ½ ടീസ്പൂണ്‍
9. കുരുമുളക് പോടി - ½ ടീസ്പൂണ്‍
10. മുളകുപൊടി – 2 ടീസ്പൂണ്‍
11. മല്ലിപ്പൊടി – 1 ടീസ്പൂണ്‍
12. കസൂരി മേത്തി - ½ ടീസ്പൂണ്‍
13. പച്ചമുളക് – 4 എണ്ണം
14. മല്ലിയില – ഒരു പിടി
15. പുതിനയില – കുറച്ച്
16. ഉപ്പ് – ആവശ്യത്തിന്
17. വെജിറ്റബിള്‍ ഓയില്‍ - കുറച്ച്



ഉണ്ടാക്കുന്ന വിധം:

3 തൊട്ടു 16 വരെയുള്ള സാധനങ്ങള്‍ നന്നായി മിക്സിയില്‍ അരച്ചെടുക്കുക. ഈ മസാല തൈരുമായി ചേര്‍ക്കു ക. ചിക്കന്‍ കഷണങ്ങളും ഇതോടു ചേര്‍ത്ത് നല്ലവണ്ണം ഒന്ന് തിരുമ്മി ഒരു 4 മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വച്ച് മാരിനേറ്റ് ചെയ്യുക. ഒരു രാത്രി മുഴുവന്‍ വെയ്ക്കാമെങ്കില്‍ അത്രയും നന്ന്. പിറ്റേന്ന് രാവിലെ എഴുന്നേറ്റു ചിക്കന്‍ കഷണങ്ങളെ ഫ്രിഡ്ജില്‍ നിന്നെടുത്തു പുറത്തു വയ്ക്കുക. എന്നിട്ട് ഓരോന്നായി അവയെ വേദനിപ്പിക്കാതെ സ്ക്യുവെറില്‍ കോര്‍ക്കുക. ബാംബു സ്ക്യുവെര്‍ ആണെങ്കില്‍ അര മണിക്കൂറെങ്കിലും വെള്ളത്തില്‍ ഇട്ടിരിക്കണം. ഇല്ലെങ്കില്‍ അത് കത്തി പോകും. നല്ല ചൂടുള്ള ഗ്രില്ലില്‍ ഇടയ്ക്കൊന്നു തിരിച്ചും മറിച്ചും ഇട്ടു വേവിച്ചെടുക്കുക. ഇടയ്ക്കിടെ ഒരു ബ്രഷ് കൊണ്ട് കുറച്ചു വെജിറ്റബില്‍ ഓയില്‍ തടവി കൊടുക്കണം. ചിക്കന്‍ ഒന്ന് സുഖിച്ചോട്ടെ. ഒരു 15 മിനിറ്റ് കൊണ്ട് പാകമാകും. കുറച്ചു ചാട്ട് മസാല മീതെ തൂകി പുതിന ചട്നിയില്‍ മുക്കി ചൂടോടെ കഴിക്കാം തണുത്ത വിസ്കിയോടൊപ്പം.
(കൂടെ കൊടുത്തിരിക്കുന്ന ചിത്രം അത്ര നല്ലതല്ലെന്നറിയാം. എന്ത് ചെയ്യാം! ഒരു നല്ല ചിത്രം എടുക്കാന്‍ ടിക്ക പ്ലേറ്റില്‍ ഒന്ന് ഇരുന്നു തരണ്ടേ!! പെട്ടെന്ന് കാലിയാകുന്നു പ്ലേറ്റ്.)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم