ബീഫ് 
By: Sherin Mathew 

ഇതാ ഒരു സിമ്പിൾ ബീഫ് 
ഇഞ്ചിയുടെയും പെരുംജീരകത്തിന്റെയും രുചിയിൽ ആണ് ഈ ബീഫ് ഉണ്ടാക്കുന്നത്. 
നാടൻ ചായകടകളിലും മറ്റും ഇത് കഴിച്ചിട്ടുണ്ട്.

ബീഫ് -1 കിലോ നുറുക്കിയത്

കൊച്ചുള്ളി - 2 കപ്പ്‌ (ഏകദേശം 30 എണ്ണം)

തേങ്ങകൊത്ത് - 1/4 മുറി
ഇഞ്ചി - 3 ടേബിൾ സ്പൂണ്‍ ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി - 1 കുടം
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - 3 കതിർ

പിരിയൻ മുളകുപൊടി (കാശ്മീരി) - 2 ടേബിൾ സ്പൂണ്‍
മല്ലിപൊടി - 2 ടേബിൾ സ്പൂണ്‍
മഞ്ഞള്പൊടി - 1/2 ടി സ്പൂണ്‍

വെളിച്ചെണ്ണ - 1/4 കപ്പ്‌
കടുക് - 1/2 ടി സ്പൂണ്‍
കായപൊടി - 1/4 ടി സ്പൂണ്‍

വിനെഗർ - 2 ടി സ്പൂണ്‍

പെരുംജീരകം പൊടിച്ചത് - 2 ടി സ്പൂണ്‍

ഉപ്പു ആവശ്യത്തിനു.

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ എന്നാ പഴിച്ചു കടുക് പൊട്ടിച്ചു അതിലേക്കു തെങ്ങകൊത്തിട്ടു ചുവക്കെ മൂപ്പിക്കുക.
ഇതിലേക്ക് ഇഞ്ചി ഇട്ടു വഴറ്റുക. മൂത്ത് വരുമ്പോൾ വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കുക.
ഇനി ഇതിലേക്ക് കൊച്ചുള്ളി, കറിവേപ്പില (രണ്ടു കതിർ തണ്ടോട് കൂടി) അല്പം ഉപ്പും ഇട്ടു വഴറ്റി ഒന്ന് ചുവന്നു വഴന്നു വരുന്ന വരെ ഇളക്കുക.

1 ടീസ്പൂണ്‍ പെരുംജീരകപോടി ഇതിലേക്ക് ചേർത്ത് മൂപ്പിക്കുക.

ഇനി മല്ലിപൊടി ചേർത്ത് മൂപ്പിക്കണം (തീ കൂടി കരിയാതെ ശ്രദ്ധിക്കണം)
പച്ചമണം മാറുമ്പോൾ മുളകുപൊടി ചേർത്ത് മൂപ്പിക്കുക (കരിയരുത് - എണ്ണയിൽ മൂത്ത് നിറം വരണം) കൂടെ മഞ്ഞൾ ചേര്ക്കാം.

കഴുകി വെച്ചിരിക്കുന്ന ഇറച്ചിയും കായപൊടിയും ചേർത്ത് ഇളക്കി ചെറിയ തീയിൽ വേവിക്കുക.

വെള്ളം ഒഴിക്കേണ്ട ആവശ്യം ഇല്ല (നല്ല വേവുള്ള ഇറച്ചി എങ്കിൽ ആവശ്യാനുസരണം വെള്ളം ചേര്ക്കുക)

ഇറച്ചി പകുതി വേകുമ്പോൾ വിന്നഗിരിയും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി വേകുന്ന വരെ വേവിക്കുക.

അവസാനം 1 ടി സ്പൂണ്‍ പെരുംജീരക പൊടി ചേർത്ത് ഇളക്കി ഒരു കതിർ കറിവേപ്പിലയും ഉതിര്തി ഇട്ടു ഇളക്കി അടുപ്പിൽ നിന്നും ഇറക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم