കപ്പ കായ കൂര്ക്ക പെരളൻ
By: - Sherin mathew
കപ്പ - 1.5 കപ്പ് നുറുക്കിയത് (150 gms)
കായ - നീളത്തിൽ കട്ടിക്ക് അരിഞ്ഞത് - 1 കപ്പ്
കൂര്ക - നുറുക്കിയത് - 1 കപ്പ്
കൊച്ചുള്ളി - 1 കപ്പ് അല്ലെങ്കിൽ 1 വലിയ സവാള നുറുക്കിയെടുത്തത്
തേങ്ങ - കൊത്തിയത് - 1/ 4 മുറി
ഇഞ്ചി - 2 ഇഞ്ച് കഷണം നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി - 8 അല്ലി അരിഞ്ഞത്
പച്ചമുളക് - 3 എണ്ണം അരിഞ്ഞത്
ഗരം മസാലപൊടി - 1/ 2 + 1 ടി സ്പൂണ്‍
മല്ലിപൊടി - 1 ടേബിൾ സ്പൂണ്‍
മുളകുപൊടി - 1 ടേബിൾ സ്പൂണ്‍
മഞ്ഞൾപൊടി - 1/ 4 ടി സ്പൂണ്‍
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂണ്‍
കറിവേപ്പില
ഉപ്പു ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
കപ്പ നുറുക്കിയത് ആവശ്യത്തിനു വെള്ളം ഒഴിച്ച് 1/ 2 ടി സ്പൂണ്‍ ഗരം മസാലയും ചേർത്ത് വേകിക്കുക. മുക്കാലിൽ അധികം വെന്തു കഴിഞ്ഞാൽ ഉപ്പും ചേർത്ത് ഒന്ന് തിളക്കുമ്പോൾ ഊറ്റി വെക്കുക.
ഒരു ചട്ടിയിൽ കൂര്ക്ക, തേങ്ങ കൊത്തിയതും ഇഞ്ചി, വെളുത്തുള്ളി (മുക്കാൽ ഭാഗം ഇടുക) ഉള്ളി പച്ചമുളക് കറിവേപ്പില എന്നിവയും അല്പം വെള്ളവും ഉപ്പും ചേർത്ത് വേകിക്കുക. വെന്തു വരുമ്പോൾ വേകിച്ചു വച്ചിരിക്കുന്ന കപ്പയും കായ അരിഞ്ഞതും ചേർത്ത് വേകിക്കുക. ആവശ്യത്തിനു ഉപ്പും ചേര്ക്കുക. ഇതിലേക്ക് മുളകുപൊടി മല്ലിപൊടി മഞ്ഞൾ എന്നിവ അല്പം വെള്ളത്തിൽ കുഴച്ചു ചേര്ക്കുക. മസാല ചേർന്ന് വെള്ളം വറ്റി കാ വെകുന്നത് വരെ വേകിക്കുക. ഇതിലേക്ക് ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി ചതച്ചതും 1 ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണയും ഗരം മസാലയും കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിച്ച് തീയിൽ നിന്നും ഇറക്കാം.
Enjoy!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes