ചിക്കൻ റോസ്റ്റ് (ചെട്ടിനാട്)
ചെട്ടിനാട് വിഭവങ്ങളെ കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.
പൊതുവെ എല്ലാ കാര്യത്തിലും ഒരു വ്യക്തിത്വം ഉള്ളവരാണ് തമിഴ് നാട്ടുകാർ.
അവരുടെ അതിഥി മര്യാദ പെരുമാറ്റം സംസാരത്തിലെ മര്യാദ ദൈവ ഭക്തി ഒക്കെ എടുത്തു പറയേണ്ടതാണ്.
പൈംതമിഴിന്റെ മാധുര്യം മാറ്റു ഭാഷകള്ക്കില്ല എന്ന് പറയാം. എല്ലാ വാക്കുകള്ക്കും തമിഴിനു സ്വന്തം മൊഴിയുണ്ട് (നമ്മൾ ഒട്ടുമുക്കാലും വാക്കുകൾ ഇംഗ്ലീഷിൽ നിന്ന് കടമെടുത്തു ഉപയോഗിക്കുന്നു)
ഭക്ഷണ സംസ്കാരത്തിലും തമിഴ് നാടിനു അവരുടെതായ രീതികൾ ഉണ്ട്.
ഈ ചിക്കൻ റോസ്റ്റ് ഒന്ന് നോക്കൂ
കോഴി - 1 / 2 കിലോ
കൊച്ചുള്ളി - 8 എണ്ണ (ചട്ണി ജാറിൽ ഒന്ന് കറക്കി എടുത്തത്)
ഇഞ്ചി - 1 ഇഞ്ച് കഷണം
വെളുത്തുള്ളി - 1 കുടം (വലിയ അല്ലി ആണെങ്കിൽ 6 എണ്ണം - ഇഞ്ഞിയും വെളുത്തുള്ളിയും ഒരുമിച്ചു അരച്ചെടുക്കുക)
ചെട്ടിനാട്മസാലക്ക്
പച്ചമല്ലി - 1 ടേബിൾ സ്പൂണ്‍
വറ്റൽ മുളക് - 6 അല്ലെങ്കിൽ 8 എണ്ണം (എരിവു ഇഷ്ടമുള്ള പോലെ)
ജീരകം - 1/ 2 ടേബിൾ സ്പൂണ്‍
കുരുമുളക് - 1/ 2 ടേബിൾ സ്പൂണ്‍
ഇവ എല്ലാം ഒരു പാനിൽ ഇട്ടു കരിയാതെ മൂപ്പിച്ചു പൊടിച്ചെടുക്കുക. വാങ്ങുമ്പോൾ 1/ 4 ടി സ്പൂണ്‍ മഞ്ഞള പൊടി കൂടി ഇട്ടു ഇളക്കി എടുക്കുക)
നല്ലെണ്ണ - 50 മില്ലി (ചെട്ടിനാട് പാചകങ്ങൾ എല്ലാം നല്ലെണ്ണ ഉപയോഗിച്ചാണ് ചെയ്യാറ്)
ഉപ്പു - ആവശ്യത്തിനു
കറിവേപ്പില - 2 കതിര്പ്പ്
മല്ലിയില - 1 / 2 ടേബിൾ സ്പൂണ്‍ അരിഞ്ഞത്
തയ്യാറാക്കുന്ന രീതി
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരച്ച ഉള്ളി ഇട്ടു പച്ചമണം മാറുന്ന വരെ വഴറ്റുക.
ഇതിലേക്ക് ഇനി ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് നന്നായി കരിയാതെ വഴറ്റുക.
പച്ചമണം മാറുമ്പോൾ ഇതിലേക്ക് കഴുകി വെച്ചിരിക്കുന്ന ചിക്കൻ ഇട്ടു നന്നായി വഴറ്റുക (എണ്ണ തെളിയട്ടെ). ആവശ്യത്തിനു ഉപ്പു ചേര്ക്കുക.
ഇനി പൊടിച്ച മസാല ചേർത്ത് ഇളക്കി എണ്ണ തെളിയുമ്പോൾ 1 / 2 കപ്പ് വെള്ളം ചേർത്ത് അടച്ചു വെച്ച് വേകിക്കുക. വെള്ളം വറ്റി നന്നായി തോര്തി കറിവേപ്പില ചേർത്ത് വറക്കുക (കരിയരുത്)
ഇത് ഒരു പത്രത്തിലേക്ക് മാറ്റി മല്ലിയില തൂവി വിളമ്പാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes