മട്ടര്‍ പനീര്‍
By :Indu Jaison

പനീര്‍ ഉണ്ടാക്കുന്ന വിധം

ഒരു ലിറ്റര്‍ പാല്‍ അടുപ്പില്‍ വെച്ചു തിളപ്പിക്കണം . ഇതിലേക്ക് 2 ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ച് ഇളക്കുക. പാലു മുഴുവന്‍ പിരിഞ്ഞു ഇളം പച്ച നിറത്തിലുള്ള വെള്ളവും ഖര പദാര്ഥവും പിരിയുന്നതു വരെ അഞ്ച് മിനിട്ട് നേരം അനക്കാതെ വെക്കണം. പിന്നീട് ഒരു തോര്‍ത്തിലക്ക് ഇത് അരിച്ചു ശരിക്കും പിഴിഞ്ഞ് വെള്ളം കളയണം. ഇതേ തുണിയില്‍ തന്നെ പൊതിഞ്ഞു മുകളില്‍ ഏതെങ്കിലും ഭാരം വെച്ചു ബാക്കിയുള്ള വെള്ളത്തിന്റെ അംശം മുഴുവന്‍ വാര്ന്നു പോകാന്‍ അനുവദിക്കണം. ഒരു രണ്ടു മണിക്കൂര്‍ നേരം ഇങ്ങനെ പ്രസ്സ് ചെയ്തു കിട്ടുന്ന പദാര്ഥം പുറത്തേക്കെടുത്തു മുറിച്ചെടുക്കുക. പനീര്‍ റെഡി .

മട്ടര്‍ പനീര്‍ - ആവശ്യമുള്ള സാധനങ്ങള്‍

പനീര്‍ - 200 ഗ്രാം
ഗ്രീന്‍ പീസ്‌ - 100 ഗ്രാം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
ചെറിയ ജീരകം പൊടിച്ചത് – ¼ ടീസ്പൂണ്‍
ചെറിയ ജീരകം - ¼ ടീസ്പൂണ്‍
കശുവണ്ടി പരിപ്പ് – 4 എണ്ണം
മുളക് പൊടി – ½ ടീസ്പൂണ്‍
സവോള – 1 എണ്ണം
മല്ലിപ്പൊടി - ½ ടീസ്പൂണ്‍
ഏലക്ക – 2 എണ്ണം
ഗ്രാമ്പു - 2 എണ്ണം
കറുവപ്പട്ട – ഒരു ചെറിയ കഷണം
ബേ ലീഫ് – 2 എണ്ണം
മഞ്ഞള്‍പ്പൊടി - ¼ ടീസ്പൂണ്‍
തക്കാളി – 1 എണ്ണം
ഫ്രഷ്‌ ക്രീം – 30 ml
ഉപ്പ് , എണ്ണ – ആവശ്യത്തിനു
മല്ലിയില

ഉണ്ടാക്കുന്ന വിധം

ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കശുവണ്ടി പരിപ്പ് പതുക്കെ വറുക്കുക. അതിലേക്കു ചെറുതായി അരിഞ്ഞ സവോള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി , ഉപ്പു എന്നിവ ചേര്‍ത്തു വഴറ്റുക . അതിനു ശേഷം ഇതിലേക്ക് തക്കാളി അരിഞ്ഞു ചേര്‍ത്തു വീണ്ടും വഴറ്റുക. ഇത് വേവ് ആയതിനുശേഷം പതുക്കെ ചൂടാറിയിട്ടു ഒരു ഗ്രൈന്‍ഡറില്‍ ഇട്ടു അരച്ചെടുക്കുക.
വേറെ ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട, ബേ ലീഫ് എന്നിവ ചൂടാക്കുക. അതിലേക്കു ചെറിയ ജീരകം ചേര്‍ത്തു പച്ചമുളകും ചേര്‍ത്തു വഴറ്റുക. അതിലേക്കു മുന്‍പ് അരച്ചെടുത്ത കൂട്ട് , കുറച്ചു വെള്ളവും ചേര്‍ത്തു 15 മിനുട്ട് തിളപ്പിക്കുക. മല്ലിപ്പൊടി, മുളക് പൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക. അതിലേക്കു ഗ്രീന്‍ പീസ്‌ ചേര്‍ത്തു 10 മിനുറ്റ് വേവിക്കുക. അതിനു ശേഷം പനീര്‍ ഇടുക. തീ കുറച്ചു 5 മിനുട്ട് വേവിക്കുക.
ഇതിലേക്ക് ഫ്രഷ്‌ ക്രീം ഒഴിച്ച് വീണ്ടും തീ കുറച്ചു 5 മിനുട്ട് തിളപ്പിക്കുക. മല്ലിയില തൂവി എടുക്കാം .
പനീര്‍ ഉണ്ടാക്കുന്ന വിധം

ഒരു ലിറ്റര്‍ പാല്‍ അടുപ്പില്‍ വെച്ചു തിളപ്പിക്കണം . ഇതിലേക്ക് 2 ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ച് ഇളക്കുക. പാലു മുഴുവന്‍ പിരിഞ്ഞു ഇളം പച്ച നിറത്തിലുള്ള വെള്ളവും ഖര പദാര്ഥവും പിരിയുന്നതു വരെ അഞ്ച് മിനിട്ട് നേരം അനക്കാതെ വെക്കണം. പിന്നീട് ഒരു തോര്‍ത്തിലക്ക് ഇത് അരിച്ചു ശരിക്കും പിഴിഞ്ഞ് വെള്ളം കളയണം. ഇതേ തുണിയില്‍ തന്നെ പൊതിഞ്ഞു മുകളില്‍ ഏതെങ്കിലും ഭാരം വെച്ചു ബാക്കിയുള്ള വെള്ളത്തിന്റെ അംശം മുഴുവന്‍ വാര്ന്നു പോകാന്‍ അനുവദിക്കണം. ഒരു രണ്ടു മണിക്കൂര്‍ നേരം ഇങ്ങനെ പ്രസ്സ് ചെയ്തു കിട്ടുന്ന പദാര്ഥം പുറത്തേക്കെടുത്തു മുറിച്ചെടുക്കുക. പനീര്‍ റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم