ഭജിയ
By: Sherin mathew

എളുപ്പത്തിൽ ഒരു നാല് മണി പലഹാരം
ഉഴുന്നുവടയുടെ അനിനയനും ഉത്തരേന്തിയൻ വംശജനുമായ ഇദ്ദേഹം തെന്നിന്ത്യയിലും സുപരിചിതനാണ്. ആന്ധ്രക്കാർ ഊണിന്റെ കൂടെ വളരെ സ്വാദോടെ ബഹുമാനത്തോടെ ഇദ്ദേഹത്തെ കൂട്ടുന്നു

ചേരുവകൾ

1. ഉഴുന്ന് പരിപ്പ് - 2 കപ്പ്‌ ഒരു മണികൂര് കുതിർത്തു കഴുകി വാരി നന്നായി അരച്ച് എടുക്കുക. (വെള്ളം നീണ്ടു പോകാതെ നോക്കുക)

2. എണ്ണ - വറുക്കാൻ ആവശ്യത്തിനു (2 ടി കപ്പ്‌)

3. ഇഞ്ചി - ചെറിയ കഷണം കൊത്തി അരിഞ്ഞത്‌
പച്ചമുളക് - 3 എണ്ണം പൊടിയായി അരിഞ്ഞത്‌
സവാള - ഒരു മീഡിയം പൊടിയായി അരിഞ്ഞത്‌
കറി വേപ്പില അരിഞ്ഞത്‌ - 1 ടേബിൾ സ്പൂണ്‍
മല്ലിയില അരിഞ്ഞത്‌ - 2 ടേബിൾ സ്പൂണ്‍
ഉപ്പു - പാകത്തിന്



അരച്ചുവെച്ചിരിക്കുന്ന ഉഴുന്നിലേക്ക് മേൽ പറഞ്ഞവ ഇട്ടു ഇളക്കി യോജിപ്പിക്കുക.

ഒരു കുഴിഞ്ഞ പാത്രത്തിൽ വെള്ളം എടുത്തു വെക്കുക.
വെളളത്തിൽ കൈ നനച്ചു മാവ് കുറച്ചു കോരി അടുപ്പത് തിളയ്ക്കുന്ന എണ്ണയിൽ ഒഴിച്ച് മൊരിച്ച് വറത്തു കോരുക.

ടോമടോ കെച്ചപ്പ് അല്ലെങ്കിൽ ചട്ണി കൂട്ടി കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم