കണ്ണിമാങ്ങാ അച്ചാര്‍

1. കണ്ണിമാങ്ങ - 500 ഗ്രാം (നിലത്ത് വീഴാത്തത്)
2. മുളക്‌പൊടി - 6 ടീസ്പൂണ്‍
3. ഉലുവാപൊടി - ½ ടീസ്പൂണ്‍
4. കായപ്പൊടി - ¼ ടീസ്പൂണ്‍
5. ഉപ്പ് - പാകത്തിന്
6. എള്ളെണ്ണ - 6 ടേബിള്‍ സ്പൂണ്‍
7. കടുക് പരിപ്പ് - 2 ടീസ്പൂണ്‍
8. വിനാഗിരി - ¼ കപ്പ്

കണ്ണിമാങ്ങ ഉപ്പിലിട്ട് വെക്കുക. (രണ്ടുമാസമെങ്കിലും ഉപ്പിലിട്ട് വെക്കണം.) ചൂടായ എണ്ണയില്‍ മുളകുപൊടി, കായപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഈ കൂട്ട് തിളച്ചുവരുമ്പോള്‍ ഇതിലേക്ക് വിനാഗിരി ചേര്‍ക്കുക. ഒരു മിനുട്ടിനുശേഷം ഇറക്കി വെക്കുക. അഞ്ചുമിനുട്ടിനുശേഷം മാങ്ങ ഇടുക. പാകത്തിന് ഉപ്പ് ചേര്‍ത്തിളക്കുക. നന്നായി തണുത്തതിനുശേഷം ഒരു ഭരണിയിലാക്കി എണ്ണയില്‍ മുക്കിയ വെള്ള തുണികൊണ്ട് വായ്‌പ്പൊതി കെട്ടിവെക്കുക. രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ തുറക്കാന്‍ പാടുള്ളൂ.


* കണ്ണിമാങ്ങ ഒരു വര്‍ഷം ഉപ്പിലിട്ട് വെക്കുകയാണെങ്കില്‍, രുചി കൂടും. ഉണ്ടാക്കിയ ശേഷം ഒരു മാസത്തിനു ശേഷം ഉപയോഗിക്കുന്നതാണ് ഉചിതം. അടുപ്പിലാണെങ്കിലും ഗ്യാസിലാണെങ്കിലും ചെറുതീ മാത്രമേ പാടുള്ളൂ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم