പ്രോണ്‍ മസാല
By- Indu Jaison

ചെമ്മീന്‍ - 1 കിലോ
സവോള – 2 എണ്ണം 
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 3 എണ്ണം
തക്കാളി – 2 എണ്ണം ചെറിയ കഷണങ്ങള്‍ ആക്കിയത്
മുളക് പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
കുരുമുളക് പൊടി – 11/2 ടീസ്പൂണ്‍
ഗരം മസാല - – 11/2 ടീസ്പൂണ്‍
ചെറു നാരങ്ങ – 1 എണ്ണം
ഉപ്പു , എണ്ണ, മല്ലിയില – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

ചെമ്മീന്‍ കഴുകി വൃത്തിയാക്കി വെക്കുക. നന്നായി വെള്ളം വാര്ന്നതിനു ശേഷം ½ ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ½ ടീസ്പൂണ്‍ മുളക് പൊടി , 1 ടീസ്പൂണ്‍ മല്ലിപ്പൊടി , ഒരു നുള്ള് മഞ്ഞള്‍പ്പൊടി , ഉപ്പു, ചെറുനാരങ്ങയുടെ നീര് എന്നിവ ചെമ്മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.

ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി സവോള വഴറ്റുക, അതിലേക്കു ബാക്കി ഇരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ത്തു വഴറ്റുക. അതിനു ശേഷം തക്കാളി ചേര്‍ത്തു വീണ്ടും വഴറ്റുക. അതിനു ശേഷം ബാക്കി ഇരിക്കുന്ന മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പു എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് മസാല പുരട്ടി വെച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്തു പത്തു മിനുട്ട് ചെറു തീയില്‍ അടച്ചു വെക്കുക. മസാലകള്‍ എല്ലാം ശരിക്കും ചെമ്മീനില്‍ പിടിക്കാന്‍ വേണ്ടിയാണ്

അതിനു ശേഷം ഒന്നര ഗ്ലാസ്‌ തിളച്ച വെള്ളം ചേര്‍ത്തു ചെമ്മീന്‍ ശരിക്ക് വേവിച്ചെടുക്കുക. വെള്ളം വറ്റി നന്നായി കുറുകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി മല്ലിയില വിതറി എടുക്കാം

2 تعليقات

Our Website is One of the Largest Site Dedicated for Cooking Recipes

  1. ഫ്രാന്‍സിസ്12 أكتوبر 2014 في 10:30 م

    ചെമ്മീന്‍ 3 മിനുട്ടില്‍ ക്കുടുതല്‍ വെന്താല്‍ അത് ഫൈബര്‍ ആയി മാറും അതിനാല്‍ ഇത്രയും നേരം വേവിക്കണമോ ? കുന്തല്‍ തുടങ്ങിയ സീ ഫുഡ്സ് ഒകെ അധികനേരം വേവിക്കരുത്

    ردحذف

إرسال تعليق

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم