ബീഫ് തേങ്ങ കൊത്ത് ചേര്ത്ത് ഉലര്ത്തിയത് (നാടൻ രീതി )
By: ലൂയിസ് തോമസ്‌ 

ഈ വിഭവത്തിനു ഞാൻ എടുത്ത സാധനങ്ങൾ..
ബീഫ്-അര കിലോ
നല്ല ചുവന്ന മുളക് പൊടി- 2 സ്പൂണ്‍
മഞ്ഞൾ പൊടി - കാൽ സ്പൂണ്‍
മല്ലി പൊടി-3 സ്പൂണ്‍
ഗരം മസാല പൊടി-കാൽ സ്പൂണ്‍
കറിവേപ്പില-3 തണ്ട്
ഇഞ്ചി-ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി-5-6 അല്ലികൾ
സവാള -2 വലുത്
പച്ച മുളക്- 4-5 എണ്ണം
തക്കാളി-ഒരെണ്ണം വലുത്
തേങ്ങ പൂളി അരിഞ്ഞത്-കാൽ കപ്പ്‌
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്.

ബീഫ് നന്നായി കഴുകി കുക്കറിൽ ആക്കി അതിലേക്കു വെളുത്തുള്ളി ,ഇഞ്ചി,സവാള ,പച്ച മുളക് എന്നിവ അരിഞ്ഞത് ചേര്ക്കുക ,ഇതിലേക്ക് പൊടി വര്ഗങ്ങളും ആവശ്യത്തിനു ഉപ്പും 2 സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക.അല്പം വെള്ളം തളിച്ച് ഇറച്ചി വേവിക്കുക ..ഒരു 3-4 വിസിൽ വന്നാൽ തീ ഓഫ് ആക്കാം..കുക്കര് തുറക്കാതെ ഒരു 10 മിനിറ്റ് വക്കണം.ഈ 10 മിനിട്ട് കൊണ്ട് നമുക്ക് തേങ്ങ കൊത്ത്,വേപ്പില,തക്കാളി എന്നിവ വാട്ടി എടുക്കാം,ഗ്രേവിയോടെ ഇറച്ചി ഈ തേങ്ങാ കൊത്തിലേക്ക് ചേർത്ത് വെള്ളം തോര്ത്തി എടുക്കുക .ഞാൻ അല്പാല്പമായി വെളിച്ചെണ്ണ ചേർത്ത് ഇത് ഡ്രൈ ആക്കി..എണ്ണയുടെ അളവ് ഇത്തിരി കൂടിയാലും കുഴപ്പമില്ല..നാടൻ ടേസ്റ്റ് കിട്ടും..കൊലെസ്റ്റെരൊൽ ഉള്ളവര സൂക്ഷിക്കുക ..എണ്ണയുടെ അളവ് മിതപ്പെടുത്തുക. മസാല മൊത്തമായി ഇറച്ചി കഷ്ണങ്ങളിൽ പൊതിഞ്ഞു വരുന്ന പരുവത്തിൽ ഇറക്കി മാറ്റി വേപ്പില കൊണ്ട് അലങ്കരിക്കാം..ചൂടോടെ കഴിക്കാം..ചോറിനു മോര് കറിയുടെ കൂടെ ഈ ബീഫ് ഉലര്ത്ത് നല്ല കോമ്പിനേഷൻ ആണ്..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم