MEEN THALA (FULL) SHAAPP CURRY
By:- Shine Albert Kochus

1. Valiya vatta parayude thala muzuvane – 2 nos
2. Savala ulli sliced – 4 Nos (big)
3. Inchi chathachath – oru valiya kashanam
4. Veluthulli oru poond muzuvan chathachathu
5. Pachamulaku keeriyath 6 Nos.
6. Curry leaves – avashiyathinu
7. Velichenna – 300 ml
8. Manjal podi – 1 tea spoon
9. Mulaku podi – 200 gm
10. Malli podi - 200 gm
11. Kodam puli – 8-10 pcs
12. Oru thengayude onnam palum randaam palum
13. Uppu pakathinu.
Oru valiya vaa vistharam ulla pathrathil thala mungi kidakkan pakathinu vellam vetti thilappikuka, athlekku manjal podiyum uppum cherthu thala vevaan veykkuka (10 mins), ventha thalayum vellam oru pathrathilekku mattuka. Ini thala vevicha pathrathil enna ozichu 2,3,4,5 item vazattuka nallonam vazatti kazinjaal athilekku 9,10 items vellathil kuzachu cherkkuka, athu vazatti kazinju athilekku thenga paal muzuvan cherkkam, thilachu kazinjaal thala athilekku iduka, pinne thala vevicha vellam kurachu ooti kalayuka last varunna sathum puliyum ellam thala curryilekku ozikkuka.. gravy avashiya pole ningalkku cherkkam…..oru 10 minute vevichu avashiyathinu uppu kariveppilayum vherthu kappayude kude kazikkam………..YUMMY

https://www.facebook.com/groups/ammachiyude.adukkala/

മീന്‍തല കറി

മീന്‍തല -ഒരു കിലോ
വറ്റല്‍ മുളക് വറുത്തത് -75 ഗ്രാം
മല്ലി വറുത്തത് - 50 ഗ്രാം
മഞ്ഞള്‍ ചൂടാക്കി പൊടിച്ചത് - ഒരു ചെറിയ സ്പ്‌ുന്‍
ഉലുവ വറുത്തത്-ഒരു നുള്ള്
കടുക് - ഒരു നുള്ള്
കുടമ്പുളി - 50 ഗ്രാം
ചെറിയ ഉള്ളി - അഞ്ച്
കുരുമുളക് - ഒരു നുള്ള്
പച്ച മുളക് (കീറിയത്)- അഞ്ച് എണ്ണം
കറിവേപ്പില - അഞ്ച് അല്ലി
ഇഞ്ചി - ഒരു ചെറിയ കഷണം
വെളിച്ചെണ്ണ - 75 ഗ്രാം
ഉപ്പ്- പാകത്തിന്

പാചകം ചെയുന്ന വിധം

മീന്‍തല രണ്ടായി പിളര്‍ന്നു വൃത്തിയാക്കുക.
മീന്‍ കറിയില്‍ നിന്നു വ്യത്യസ്തമായികൂടുതല്‍ സമയം മീന്‍തല വേവിക്കണം. അരപ്പ് കൂടുതല്‍ കുറുകുകയും വേണം.സാധാരണ മുളക് കൂടുതല്‍ അളവില്‍ ചേര്‍ത്തു എരിവു കൂട്ടിയാണ് മീന്‍തല വേവിക്കുന്നത്‌. വറ്റല്‍ മുളക് , മല്ലി , മഞ്ഞള്‍ പൊടി, ചെറിയ ഉള്ളി, കുരുമുളക്, എന്നിവ അമ്മിയില്‍ അരച്ചെടുക്കുക.
മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക . കടുക് പൊട്ടുമ്പോള്‍ ഉലുവ ചേര്‍ക്കുക. ഉലുവ മൂത്ത് മണം വരുമ്പോള്‍ അരച്ച് വച്ച ചേരുവകള്‍ വെളിച്ചെണ്ണയില്‍ ഒഴിക്കുക.
കുറച്ചു വെള്ളം ഒഴിച്ച് കലക്കിയ ശേഷം കുടംപുളി മണ്‍ ചട്ടിയിലേക്ക് പിഴിഞ്ഞ് ഒഴിക്കണം.
അരപ്പ് ചൂടായി വരുമ്പോള്‍ ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്തുതിളപ്പിക്കുക. അരപ്പ് തിളക്കുമ്പോള്‍ വൃത്തിയാക്കിവച്ച മീന്‍ ഇടുക.മീന്‍ കറി തിളച്ചു തുടങ്ങുമ്പോള്‍ ഒരു പ്രത്യേക മണം വരും. അപ്പോള്‍ കീറിയ പച്ചമുളകും ചതച്ച ഇഞ്ചിയും ചേര്‍ക്കാം. ചാറ് വറ്റുന്നതുവരെ കറി തിളപ്പിക്കണം. അടുപ്പില്‍ നിന്നു വാങ്ങുന്നതിന് അഞ്ച് മിനിട്ട് മുമ്പ് കറിവേപ്പില ഇട്ടു ഇളക്കണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم