കുമ്പിള്‍ അപ്പം
വഴന/ഇടന യിലയിൽ കുമ്പിൾ ഉണ്ടാക്കി അതിൽ ചേരുവ നിറച്ച് ആവിയിൽ വേവിച്ചെടുക്കുന്ന കേരളീയ വിഭവമാണ് കുമ്പിൾ എന്നു കൂടി അറിയപ്പെടുന്ന കുമ്പിളപ്പം. ചിലയിടങ്ങളിൽ മറ്റു മരങ്ങളുടെ ഇലകളും ഉപയോഗിക്കുന്നുണ്ടങ്കിലും വഴന/ഇടന യിലയുടെ സ്വാദ് ഈ പലഹാരത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്നു. മറ്റ് അപ്പങ്ങളിൽ നിന്ന് ഇതിനുള്ള പ്രത്യേകത ചക്കപ്പഴം ആണിതിന്റെ അവശ്യ ഘടകം എന്നുള്ളതാണ്. ചക്കപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന കേരളീയ വിഭവങ്ങളിലൊന്നാണിത്.
തയ്യാറാക്കുന്ന വിധം
ചെറു കഷണങ്ങളാക്കിയ ചക്കപ്പഴം ശർക്കരപ്പാവിൽ വഴറ്റിയെടുക്കുക. അരിപ്പൊടി, തേങ്ങ ചിരണ്ടിയത് , അല്പം ജീരകം, ഏലക്കായ് എന്നിവ പൊടിച്ച് , വഴറ്റിയ ചക്കപ്പഴവും ചേർത്ത് നന്നായി കുഴയ്ക്കുക. വഴനയില കുമ്പിൾ ആകൃതിയിൽ കോട്ടിയതിലേയ്ക്ക് ഈ കൂട്ട് നിറയ്ക്കുക. അപ്പച്ചെമ്പിൽ വച്ച് വേവിച്ചെടുക്കുക. അരിപ്പൊടിയുടെ പകരം റവയും, ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും കുമ്പിൾ ഉണ്ടാക്കാമെങ്കിലും ഏറ്റവും സ്വാഭാവികമായ രുചി പരമ്പരാഗതമായ രീതിയിൽ തയ്യാറാക്കുന്നതിനാണ്
-------------------------- -------------------
ആവശ്യമുള്ള സാധനങ്ങള്‍:
1. കുഴച്ചക്ക വരട്ടിയത് - 2 കപ്പ്
2. അരിപ്പൊടി (പച്ചരി) 2 ''
3. തേങ്ങാപീര 2 ''
4. ജീരകം - കാല്‍ ടീസ്പൂണ്‍
5. ശര്ക്കപര - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
അരിപ്പൊടി നല്ലതുപോലെ അരിപ്പയില്‍ തെള്ളിയെടുക്കുക. കുഴച്ചക്ക ഒരു വിധം ഉടച്ചെടുക്കുക. ആവശ്യത്തിന് ശര്ക്ക്രയും തേങ്ങാപീരയും അരിപ്പൊടിയും ചക്കയും ചേര്ത്ത് ഇളക്കി യോജിപ്പിക്കുക. വഴന /ഇടന ഇല മടക്കി അതില്‍ വെച്ചു അപ്പച്ചെമ്പില്‍ തട്ടില്വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.

--------------------------

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes