ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി / മെഴുക്കുവരട്ടി / ഉപ്പേരി
By:- Sherin Mathew

ഓ ഇതൊരു വെല്യ സംഭവം ഒന്നും അല്ല എന്ന് വിചാരിക്കുന്നുണ്ടോ???

ഞാനും ഉണ്ടാക്കാറുണ്ട് പക്ഷെ ഈ ഒരു ലുക്ക്‌ കിട്ടാറില്ല എന്ന് തോന്നാറുണ്ടോ???

ഇപ്പേ ശ്ര്ര്യാക്കി തെരാം .. ഒരു ചെറ്യേ സപാന്നെർ ഇങ്ങു എടുത്തേ.....

അമ്മച്ചി പറേന്ന പോലെ പാചകം ഒരു കലയാണ്, അതൊരു കവിതയാണ് ഒരു കവ്യഗണ്ടമാണ് ... എന്തെല്ലാമോ ഒക്കെ ആണ് (എന്തെല്മൊക്കെ ആവട്ടെ.. നമ്മുക്ക് വേണ്ട ആതൊക്കെ.. )

അല്പം അർപ്പണബൊധം സഹജീവികളോട് സഹാനുഭൂതി, അനുകമ്പ (നമ്മൾ ഉണ്ടാക്കുന്നത് കഴിക്കാൻ വിധിക്കപെട്ടു ഊണ് മേശക്കു ചുറ്റും ഇരിക്കുന്ന മനുഷ്യര്) ഉപ്പിന്റെ ശൌര്യം മുളകിന്റെ ക്രൌര്യം പുളിയുടെ വീര്യം ഇത്യാധികളെ കുറിച്ചൊരു സാമാന്യ ജ്ഞാനം - ഈ കലയിൽ പ്രവീണ്യം നേടാൻ വേണ്ടുന്ന ചില യോഗ്യതകൾ മാത്രം (അതൊരു മഹാ സാഗരമാണ് മക്കളെ.. )

കര്യപാരിപടികളിലേക്ക് കടക്കാം..........

ആവശ്യമായവ (ചെറിയ അളവുകൾ എടുക്കാം.. എന്നാ??)

1. ഉരുള കിഴങ്ങ് - 1 വലുത് (2 മീഡിയം) നീളത്തിൽ അറിഞ്ഞത്(ഫോട്ടോയിൽ നോക്കി വെട്ടി തുടങ്ങിക്കോ)
2. പച്ചമുളക് - 1 (എരിവില്ലേൽ രണ്ടെണ്ണം ഇട്ടോ..പ്രത്യേക സ്നേഹം ഉള്ള ആരെങ്കിലും ഊണിനു ഒണ്ടേൽ എണ്ണം ആവശ്യാനുസരണം കൂട്ടിക്കോ .. ഒക്കെ നിങ്ങള്ക്ക് വിട്ടു തരുന്നു)
3 സവാള - 1 മീഡിയം (ഇയ്യാളാണ് താരം..ഇദ്ദേഹത്തെ നിങ്ങൾ ബഹുമാനിക്കുന്ന പോലെയിരിക്കും മെഴുക്കുവര്ട്ടിയുടെ രുചി.. വളരെ നേര്യതായി അരിഞ്ഞു എടുക്കുക)
4. മഞ്ഞള്പൊടി - 1/4 ടി സ്പൂണ്‍
5 ഉപ്പു - പാകത്തിന് (ഇയ്യാളും തീരെ കുറഞ്ഞ ആളല്ല ഈനു നിങ്ങക്ക് വഴിയെ മനസ്സിലാവും)
6. കടുക് - 1 / 2 ടി സ്പൂണ്‍
7. വെളിച്ചെണ്ണ - 3 ടി സ്പൂണ്‍ ( പറേന്ന പോലെ എണ്ണ ഇട്ടില്ലേൽ വിവരം അറിയും)
8. കറിവേപ്പില - 1 തണ്ട്

പണിയായുധങ്ങൾ
ചീനച്ചട്ടി - 1
നോണ്‍ സ്റ്റിക് പാൻ - 1
തടി തവി (സ്പാറ്റുല) - 1

നടപടിക്രമങ്ങൾ

ചീനച്ചട്ടിയിൽ ഒരു ടി സ്പൂണ്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
ഇതിനു മുകളിലായി നമ്മുടെ സവാള പ്രതിഷ്ടിക്കുക (തീ കുറക്കാൻ മറക്കണ്ട)
1 / 2 ടി സ്പൂണ്‍ ഉപ്പു ഈ അവസരത്തിൽ സവാളയുടെ മേല വിതറുക.
ഇനി അറിഞ്ഞു വെച്ചേക്കുന്ന പച്ചമുളക് പ്രൊഫഷണൽ ഷെഫ്സ് വിതറുന്ന പോലെ വിതറുക (ആഡംബരം കുറക്കേണ്ട കാര്യം നമ്മുക്കുണ്ടോ?)
ഇനി ഉരുളകിഴങ്ങ് ഇടുക. മേലെ മഞ്ഞൾപൊടി കറിവേപ്പില ഇതും ഇടുക.
ചീനച്ചട്ടി മൂടി വെച്ചിട്ട് 5 മിനിറ്റ് നേരം ചുമ്മാ ഏതേലും പട്ടു പാടി നോക്കുക.. ചിലപ്പോ സ്വരസ്തനങ്ങളൊക്കെ ശരിയായാലോ???

മൂടി തുറന്നു ഏകദേശ വേവ് ആയ ഉരുളകിഴങ്ങ് പാനിലേക്ക് കുടഞ്ഞിടുക.
ഇപ്പൊ സവാള മേലെ അല്ലെ?
ഇനി സാവധാനം ഇളക്കി വെള്ളം തോര്തുക
ഇതിലേക്ക് ആദ്യ പടി എന്ന നിലയില 1 ടി സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക.
എന്നിട്ട് പാനിൽ നിരത്തി ഇട്ടിട്ടു ചെറിയ തീയില മോരിയാൻ അനുവദിക്കുക.
3 മിനിറ്റ് കഴിഞ്ഞു ഒന്ന് ഇളക്കി തിരിചിടുക.
ഈ അവസരത്തിൽ 1 ടി സ്പൂണ്‍ എണ്ണ കൂടി ഒഴിക്കുക (കോട്ടാ തീര്ന്നു ഇനി എണ്ണ ഒഴിക്കുന്നത് നിങ്ങടെ റിസ്കിൽ)

ഉള്ളി നന്നായി മോരിയുന്നത് വരെ ഈ കലാപരിപാടി നീളും.

പിന്നെ ദേ ആ പാത്രത്തിൽ പോലെ ഇരിക്കും.
ഇല്ലേൽ എന്ടടുതൂന്നു നല്ല കിഴുക്കു കിട്ടും.
ഇത് കഴിച്ചിട്ട് കൊള്ളില്ല എന്ന് ആരേലും പറഞ്ഞാൽ അവരെ വേണ്ട വിധം പെരുമാറാനുള്ള ലൈസെൻസും അവകാശമായി തന്നുകോള്ളുന്നു.

(എന്നെ കൊണ്ടേ ഇത്രേ ഒക്കെ പറ്റൂ!!! )

Enjoy!!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم