ഫ്രൂട്ട് സലാഡ്
BY : Sherin Mathew

ആവശ്യമായവ

ഫ്രൂട്ട്സ് - 1 ബൌൾ (പഴം, പൈൻ ആപ്പിൾ, ഗ്രേയ്പ്സ്, ആപ്പിൾ, കിവി, മാങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ ഒരേ വലുപ്പത്തിൽ മുറിച്ചത്)

സിറപ്പിന്

പഞ്ചസാര - 4 ടേബിൾ സ്പൂണ്
വെള്ളം - 1 കപ്പ്
നാരങ്ങ നീര് - 1 ടേബിൾ സ്പൂണ്
വനീല എസ്സെൻസ് - 1 ടി സ്പൂണ്

ഒരു പാനിൽ വെള്ളം ഒഴിച്ച് തിളക്കുമ്പോൾ പഞ്ചസാര ഇട്ടു അലിയിച്ചു സിറപ്പ് ആക്കുക. അല്പം തണുക്കുമ്പോ നാരങ്ങ നീരും എസ്സെന്സും ചേർത്ത് ഇളക്കി ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പഴങ്ങൾ ചേർത്ത് ഇളക്കുക, പിന്നെ ഫഫ്രിഡ്ജിൽ തണുക്കാൻ വെക്കുക. (രണ്ടു ഏലക്ക, രണ്ടു മൂന്നു ഗ്രാമ്പൂ ഒരു തുണ്ട് കറുവാപട്ട ഇവ എല്ലാം കൂടി പൊടിച്ചു സിറപ്പിൽ ചേര്ക്കുന്നത് വേറെ ഒരു രീതിയാണ്. ഇട കാലങ്ങളിൽ ഉള്ള ക്രിസ്ത്യൻ കല്യാണ സദ്യകളിൽ/ കല്യാണ ഉറപ്പിക്കൽ ഈ രീതിയിൽ സലാഡ് ഞാൻ കണ്ടിട്ടുണ്ട് –
കസ്റ്റെർഡ് സോസ്

3 ടേബിൾ സ്പൂണ് കസ്റ്റെർഡ് പൌഡർ 1 / 2 കപ്പ് പാലിൽ കട്ട പിടിക്കാതെ കലക്കി എടുക്കുക. 1 / 2 ലിറ്റർ പാല് തിളക്കുമ്പോൾ അതിലേക്കു 2 ടേബിൾ സ്പൂണ് പഞ്ചസാര ചേർത്ത് കൂടെ തയ്യാറാക്കി വെച്ചിരിക്കുന്ന കസ്റ്റെർഡ് ഇട്ടു കട്ട പിടിക്കാതെ ഇളക്കി കുറുക്കുക. ഇത് തണുക്കുമ്പോൾ ഇതിലേക്ക് 3 - 4 തുള്ളിവനീല എസ്സെൻസ് ചേർത്ത് തണുക്കാൻ ഫ്രിഡ്ജിൽ വെക്കുക. (നല്ല കുറുകിയ കസ്റ്റെർഡ് സോസ് ഉണ്ടാക്കുന്ന രീതി ആണിത് - ചിലര് തീരെ കട്ടിയില്ലാത്ത കസ്റ്റെർഡ് സോസ് ഉപയോഗിച്ചും കാണാറുണ്ട്

വിളമ്പുന്ന രീതി

ഒരു ബൌളിൽ മുക്കാൽ ഭാഗം കസ്റ്റെർഡ് സോസ് ഒഴിച്ച് അതിന്റെ മേലെ 3 - 4 ടേബിൾ സ്പൂണ് ഫ്രൂട്സ് ഇട്ടു സെർവ് ചെയ്യുക.

Enjoy!!!

Fruit Salad

Fruit Cuts (1 banana chopped, 1 apple, few globules of seed less green and black grapes, a fistful of pomegranate seeds, orange cuts (as in pic so that you can remove seeds, I portion of pineapple cubed etc according to availability of fruits)
For syrup
Sugar 4 tb sp
Lime juice – 1 tb sp
Vanilla Essence – few drops (for the flavor)

To a cup of water add the sugar and let it boil and melt (for an alternate twist you can add ground spices which is the way it is done when served in Christian weddings etc (Cloves - 3No.s, Cinnamon – ½ inch piece, Cardamom – 3 nos crushed together)
When the water reduces and syrup thickens, add in the fruit cuts and smear it with the syrup. Add lime juice and essence when cool.

Refrigerate and chill it for some time.

Custard
To ½ liter boiled milk, add a mix of custard (3 tb sp custard mixed in little milk without lumping) add 1 tb sp (more if you are a sweet tooth) sugar to this and bring it to boil and reduce and thicken. (this is the making of thick custard sauce, some make runny thin custard)

When cool add a few drops of vanilla essence (careful since you have already used some in your fruit mix)
Refrigerate and chill.
Method to serve.
In a serving bowl, fill in ¾ custard sauce add in 3 or 4 tb sp fruit mix.

Enjoy!!
 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم