കൊച്ചീലെ കുലുക്കി സര്‍ബത്ത്

സർബത്ത് എന്നത് ഒരു തെക്ക് പടിഞ്ഞാറൻ ഏഷ്യൻ പാനീയം ആണ്. സാധാരണയായി പഴങ്ങളിൽ നിന്നോ പൂവിതളുകളിൽ നിന്നോ ആണ് ഇത് നിർമിക്കപ്പെടുന്നത്. 

കേരളത്തിൽ സാധാരണയായി തയ്യാറാക്കി വരുന്ന സർബത്ത്‌ നിർമിക്കുന്നത് ഒരു വലിയ ഗ്ലാസ് തണുത്ത വെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതിയുടെ നീര് പിഴിഞ്ഞ് ആവശ്യത്തിനു പഞ്ചസാരയോ നന്നാരി നീരോ ചേർത്തിളക്കിയാണ്. ഒരു നാരകത്തിന്റെ ചെറിയ ഇല ചതച്ചിട്ടാൽ രുചിയും മണവും കൂടും. വെള്ളത്തിന്‌ നല്ല തണുപ്പ് വേണമെങ്കിൽ രണ്ടോ മൂന്നോ ഐസ് കഷണങ്ങൾ ഇടുക.

കലക്കി വെച്ച സര്‍ബതില്‍ , അല്പം പൈനാപ്പിള്‍ ജ്യുസും, നെടുകെ കീറി ഇട്ട ഒരു മുളകും , അല്പം കസ് കസും, നാരങ്ങ നീരും . നാരങ്ങയുടെ ഒരു ചെറിയ കഷണവും, അവസാനം കുറച്ചധികം പൊടിച്ചെടുത്ത ഐസ് ഉം ചേര്‍ത്ത്, മുകളില്‍ മറ്റൊരു ഗ്ലാസ് വെച്ച് നന്നയി കുലുക്കി എടുക്കുന്ന കുലുക്ക് സര്‍ബത്ത് .. മധുരവും , പുളിയും , എരിവും .. അങ്ങിനെ ഒരുപാട് രസങ്ങളുടെ ഒരു കൂട്ട് … കുലുക്ക് സര്‍ബത്ത് കൊച്ചിയെ പോലെ ആണ് .. ഒരുപാടു സംസ്‌കാരങ്ങള്‍ നെഞ്ചോട് ചേര്‍ക്കുന്ന നമ്മുടെ സ്വന്തം കൊച്ചിയെ പോലെ …

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم