ചെറുപയർ ബിരിയാണി
By-Smitha Shaiju

ആവശ്യമുള്ള സാധനങ്ങൾ

ചെറുപയർ 4 മണിക്കൂർ ചൂടുവെള്ളത്തിൽ കുതിർത്തത് ---- 1 കപ്പ്‌
ബസ്മതി അരി ---- 2 .5 കപ്പ്‌
ഇഞ്ചി അരച്ചത് -- 1.5 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് -- 1.5 ടീസ്പൂണ്‍
സവാള അരിഞ്ഞത് -- 2
തക്കാളി - 1
മല്ലിയില അരിഞ്ഞത് -- 1 കപ്പ്‌
പുതിനയില
ഏലക്ക -- 4,5 എണ്ണം
ഗ്രാമ്പൂ --4,5 എണ്ണം
കറുവാപട്ട
വയണയില 2 എണ്ണം
ജീരകം
അധികം പുളിയില്ലാത്ത തൈര് --3 ടേബിൾ സ്പൂണ്‍
പച്ചമുളക് -- 4 എണ്ണം
തിളച്ച വെള്ളം-- 6 കപ്പ്‌
നെയ്യ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിനു

ചുവടു കട്ടിയിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് ഏലക്ക , പട്ട , വയണയില , ഗ്രാമ്പൂ,ജീരകം എന്നിവ ഇട്ട് നന്നായി വഴറ്റുക അതിനുശേഷം സവാള, പച്ചമുളക് എന്നിവ ചേർത്ത് സവാള ബ്രൌണ്‍ നിരമാകുന്നതു വരെ വഴറ്റുക.
അതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചേർക്കുക . അതിലീക്ക് മഞ്ഞൾ പൊടി ചേർത്തിളക്കുക .
അധികം പുളിയില്ലാത്ത തൈര് ചേർത്ത് നന്നായി ഇളക്കുക.തക്കാളി നീളതിലരിഞ്ഞതും മല്ലിയില, പുതിനയില എന്നിവ ചേര്ക്കുക.

കൂടെ നന്നായി മിക്സ്‌ ആയതിനു ശേഷം കഴുകി വെള്ളം വാർത്തു വെച്ച അരി ചേർക്കുക . നന്നായി ഇളക്കി മസാലയും അറിയും കൂടെ യോജിപ്പിക്കുക. അതിലേക്കു കുതിര്ത്ത് വച്ചിരിക്കുന്ന ചെറുപയർ ചേര്ക്കുക

ആവശ്യത്തിനു വെള്ളം , ഉപ്പും ചേര്ക്കുക . തിഅള വന്നതിനു ശേഷം ചെറിയ തീീയിൽ വേവിക്കുക.
വെള്ളം ആവശ്യത്തിനു മാത്രം ചേര്ക്കുക.

സവാള , അണ്ടിപരിപ്പ് മല്ലിയില എന്നിവ വറുത്ത് ചേര്ത്ത് അലങ്കരിക്കാം

റെസിപ്പിക്ക് കടപ്പാട് ലക്ഷ്മി നായര് ... മാജിക് ഒവൻ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم