ആം പന്ന
പേര് കേട്ട് ഞെട്ടണ്ട. കേടുവന്ന മാങ്ങ കൊണ്ടുണ്ടാക്കുന്നതല്ല ഇത്. സാധാരണ പച്ചമാങ്ങ കൊണ്ടുണ്ടാക്കുന്ന ഒരു സ്ക്വാഷാണ് ആം പന്ന (Aam Panna). ഒരു ഉത്തരേന്ത്യന്‍ പാനീയമാണിത്. അവിടുത്തെ ചൂടിനെ അതിജീവിക്കാന്‍ പറ്റിയതാണ് ഇത്.
പച്ചമാങ്ങ: 2
പഞ്ചസാര: 150 ഗ്രാം
ജീരകം വറുത്ത് പൊടിച്ചത്: 1 ടീസ്പൂണ്‍
കറുത്ത ഉപ്പ്: 1 ടീസ്പൂണ്‍
(കറുത്ത ഉപ്പ് ഒരു ഇളം പിങ്ക് നിറത്തിലാണുണ്ടാവുക. പൊടിയ്ക്കുമ്പോള്‍ കളറ് മാറുന്നതാണെന്ന് തോന്നുന്നു. പൊടി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ.)
ചുക്ക് പൊടിച്ചത്: ¼ ടീസ്പൂണ്‍
ഉപ്പ്: ¼ ടീസ്പൂണ്‍
(അല്ലെങ്കില്‍ കറുത്ത ഉപ്പ് ¼ ടീസ്പൂണ്‍ അധികം ചേര്‍ത്താലും മതി)
മാങ്ങ കഷണങ്ങളാക്കി വെള്ളമൊഴിച്ച് വേവിക്കണം. വെന്തതിന് ശേഷം വെള്ളം ഊറ്റിക്കളഞ്ഞ്, തൊലി കളയണം. കൈകൊണ്ട് ഞെരടിയോ, മിക്സിയിലിട്ടടിച്ചോ ചാറെടുത്ത് അരിച്ചെടുക്കണം. ഇടത്തരം കട്ടിയില്‍ പഞ്ചസാര പാനിയുണ്ടാക്കി അരിച്ചെടുക്കുക. അതിലേയ്ക്ക് മാങ്ങയുടെ ചാറും, എല്ലാ പൊടികളും ചേര്‍ത്ത് ഒന്ന് തിളപ്പിക്കണം. തണുക്കുമ്പോള്‍ കുപ്പിയിലാക്കാം.
ഇനി ദാഹിക്കുമ്പോള്‍ ഓരോന്നായി എടുത്ത് കലക്കി കുടിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes