Egg Bread Roll
By Sinu Chengani


ആവശ്യമുള്ള സാധങ്ങള്‍
ബ്രെഡ്‌ -പത്തെണ്ണം
മുട്ട പുഴുങ്ങിയത് - അഞ്ചെണ്ണം
സവാള ചെറുതായി അരിഞ്ഞത് - രണ്ടെണ്ണം
ഇഞ്ചി അരിഞ്ഞത് - ചെറിയ കഷ്ണം
പച്ചമുളക് വട്ടത്തിലരിഞ്ഞത് - രണ്ടെണ്ണം
മുളക് പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഗരംമസാല - ഒരുനുള്ള്
മുട്ടയുടെ വെള്ളക്കരു - രണ്ടു മുട്ടയുടേത്
ബ്രെഡ്‌ പൊടിച്ചത്
കറിവേപ്പില - ഒരു തണ്ട്
ഉപ്പ്,എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം..
ചൂടായ പാനിലേക്ക് അല്‍പ്പം എണ്ണയൊഴിച്ച് ഇഞ്ചി,പച്ചമുളക്,സവാള എന്നിവ വഴറ്റുക.നന്നായി വഴന്ന ശേഷം അതിലേക്ക് മുളകുപൊടി മഞ്ഞള്‍പൊടി ഗരംമസാല കറിവേപ്പില പാകത്തിനുപ്പും ചേര്‍ത്തിളക്കി രണ്ടു മിനിറ്റ്‌ ചെറുതീയില്‍ മൂടി വെക്കുക.
മുട്ട പുഴുങ്ങിയത് തോട് കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മസാലയില്‍ ചേര്‍ത്തിളക്കി വാങ്ങിവെക്കുക. ബ്രെഡിന്റെ അരികുവശം മുറിച്ചുമാറ്റുക (ഈ മുറിച്ചു മാറ്റിയ അരികുവശം മിക്സിയില്‍ തരുതരുപ്പായി പൊടിച്ചെടുക്കാം)
പാത്രത്തില്‍ അല്‍പ്പം വെള്ളമെടുത്ത് ബ്രെഡിന്റെ ഇരുവശവും വെള്ളത്തില്‍ മുക്കി നനചെടുത്തു കൈ വെള്ളയിലമര്‍ത്തി വെള്ളം പിഴിഞ്ഞു കളയുക. ശേഷം ബ്രെഡിനു മുകളിലേക്ക് നേരെത്തെ തയ്യാറാക്കി വെച്ച ഒരു ടേബിള്‍സ്പൂണ്‍ മുട്ടക്കൂട്ട്‌ ചേര്‍ത്ത് ബ്രെഡ്‌ ചുരുട്ടിയെടുത്തു രണ്ടു സൈഡും വിരലുകൊണ്ടമര്‍ത്തി അറ്റം ഒട്ടിക്കുക. ഇങ്ങിനെ തയ്യാറാക്കി വെച്ചവ മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രെഡ്‌ പൊടിയിലുരുട്ടി തിളച്ച എണ്ണയിലേക്കിട്ടു ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم